ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ന്യൂഡൽഹി ∙ ദേശീയ ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണ പദ്ധതിയുടെ ഭാഗമായി കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കേരളം, തമിഴ്നാട്, കർണാടക അടക്കം 15 സംസ്ഥാനങ്ങൾക്ക് 1,000 കോടി രൂപയാണു ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിൽ (എൻഡിഎംഎഫ്) നിന്ന് അനുവദിച്ചത്. ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങൾ നടത്തി അവയുടെ ആഘാതം കുറയ്ക്കാനുള്ള ഫണ്ടാണ് എൻഡിഎംഎഫ്. ഇതിനു പുറമേ സിവിൽ ഡിഫൻസ് പരിശീലനത്തിനായി എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 115.67 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതലസമിതിയുടേതാണു തീരുമാനം. മുൻപു പ്രളയദുരന്ത ലഘൂകരണത്തിന് 7 നഗരങ്ങൾക്ക് 3,075.65 കോടി രൂപയും മഞ്ഞുമല ഇടിഞ്ഞുണ്ടാകുന്ന ദുരന്തങ്ങൾ നേരിടാൻ 4 സംസ്ഥാനങ്ങൾക്ക് 150 കോടി രൂപയും അനുവദിച്ചിരുന്നു. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ തീവ്രദുരന്തമായി കണക്കാക്കി എൻഡിആർഎഫിൽ നിന്നുള്ള അടിയന്തര ദുരിതാശ്വാസമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ അനുവദിച്ചിരിക്കുന്നതു മുന്നൊരുക്കങ്ങൾക്കുള്ള ഫണ്ടാണ്.

മറ്റു സംസ്ഥാനങ്ങൾക്കുള്ള ധനസഹായം

∙ ഉത്തരാഖണ്ഡ്: 139 കോടി

∙ ഹിമാചൽപ്രദേശ്: 139 കോടി

∙ 8 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്: 378 കോടി

∙ മഹാരാഷ്ട്ര: 100 കോടി

∙ കർണാടക: 72 കോടി

∙ തമിഴ്നാട്: 50 കോടി

∙ ബംഗാൾ: 50 കോടി

English Summary:

Central Government Allocates Around Thousand Crores for Landslide Mitigation Across Fifteen States

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com