മണിപ്പുരിൽ വീണ്ടും സംഘർഷാവസ്ഥ

Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ മെയ്തെയ് വിഭാഗക്കാരനെ കാണാതായതിനെത്തുടർന്ന് വീണ്ടും സംഘർഷാവസ്ഥ. 55 കാരനായ ലെയ്ഷ്റാം കമൽബാബു സിങ്ങിനെയാണ് ഇംഫാൽ വെസ്റ്റിൽ കുക്കി ഭൂരിപക്ഷ ജില്ലയായ കാങ്പോക്പിയുടെ അതിർത്തിക്കു സമീപം തിങ്കളാഴ്ച കാണാതായത്. സൈന്യവും കേന്ദ്രസേനയും തിരച്ചിൽ തുടങ്ങി.
കമൽബാബുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇംഫാൽ താഴ്‌വരയിൽ വീണ്ടും പ്രതിഷേധം തുടങ്ങി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡ് ഉപരോധിച്ചു. ജിരിബാമിൽ കുടുംബത്തിന്റെ കൂട്ടക്കൊല, തുടർന്നുള്ള കലാപം, മാർ ഗോത്ര യുവതിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്ന സംഭവം, സിആർപിഎഫ് ക്യാംപിനു നേരെയുള്ള ആക്രമണം, 10 കുക്കി–സോ സായുധ ഗ്രൂപ്പ് അംഗങ്ങൾ കൊല്ലപ്പെട്ട സംഭവം എന്നീ കേസുകളിൽ എൻഐഎ അന്വേഷണം തുടങ്ങി.