3 ഇന്ത്യൻ സ്ഥാപനങ്ങൾക്ക് വാതിൽതുറന്ന് യുഎസ്

Mail This Article
×
ന്യൂഡൽഹി ∙ ഇന്ത്യയുമായി ആണവോർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി 3 ഇന്ത്യൻ സർക്കാർ സ്ഥാപനങ്ങളെ വാണിജ്യ നിയന്ത്രണപ്പട്ടികയിൽ (എന്റിറ്റി ലിസ്റ്റ്) നിന്ന് യുഎസ് ഒഴിവാക്കി. ഡോണൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു തൊട്ടുമുൻപാണു നിർണായക നടപടി. ഇന്ത്യ, യുഎസ് സ്ഥാപനങ്ങൾ തമ്മിൽ സഹകരണത്തിനു വിഘാതമായി നിന്ന നിയന്ത്രണങ്ങളാണു നീങ്ങുന്നത്. ഭാഭ ആറ്റമിക് റിസർച് സെന്റർ (ബാർക്), ഇന്ദിരാ ഗാന്ധി ആറ്റമിക് റിസർച് സെന്റർ (ഐജിസിഎആർ), ഇന്ത്യൻ റെയർ എർത്‌സ് എന്നിവയെയാണ് നിയന്ത്രണ പട്ടികയിൽനിന്ന് ഒഴിവാക്കിയത്.
-
Also Read
എട്ടാം ശമ്പള കമ്മിഷന് കേന്ദ്ര അനുമതി
English Summary:
Removal from entity list: US removes Indian nuclear institutions from entity list, boosting cooperation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.