മേട്ടുപ്പാളയം ദുരഭിമാനക്കൊല: പ്രതിക്ക് വധശിക്ഷ

Mail This Article
കോയമ്പത്തൂർ∙ മേട്ടുപ്പാളയത്ത് സഹോദരനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീരംഗരായൻ ഓട സ്വദേശി കെ. വിനോദ് കുമാറിന് (28) വധശിക്ഷ.
വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഒരു വർഷം തടവും 1,000 രൂപ പിഴയും പ്രതിക്ക് കോയമ്പത്തൂർ എസ്‌സി /എസ്ടി കോടതി ജഡ്ജി കെ. വിവേകാനന്ദൻ വിധിച്ചു. 2019ലാണ് കേസിന് ആസ്പദമായ സംഭവം. വിനോദ് കുമാറിന്റെ അനുജൻ കനകരാജ് ഇതരജാതിയിലുള്ള വർഷിണി പ്രിയയെ വിവാഹം കഴിച്ച് നാലാം ദിവസമാണ് സംഭവം. കനകരാജ് സംഭവസ്ഥലത്തും വർഷണിപ്രിയ പിന്നീട് ആശുപത്രിയിലും മരിച്ചു. കൂട്ടുപ്രതികളായ ചിന്നരാജ്, കന്തവേൽ, അയ്യപ്പൻ എന്നിവരെ വിട്ടയച്ചിരുന്നു.