ചികിത്സ ഫലിക്കാതെ പിതാവ് മരിച്ചു; ചോദ്യം ചെയ്ത യുവതിയെ കൊന്നു, മൃതദേഹങ്ങൾക്ക് ചുറ്റും പെർഫ്യൂം: ഡോക്ടർ പിടിയിൽ

Mail This Article
ചെന്നൈ∙അച്ഛന്റെയും മകളുടെയും നാലു മാസം പഴക്കമുള്ള മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി. വെല്ലൂർ സ്വദേശിയായ സാമുവൽ ശങ്കർ (78), മകൾ വിന്ധ്യ (35) എന്നിവരാണു മരിച്ചത്. കാഞ്ചീപുരം സ്വദേശിയായ ഡോ.സാമുവൽ എബനേസറാണ് അറസ്റ്റിലായത്.
വൃക്കരോഗിയായ പിതാവിന്റെ ചികിത്സയ്ക്കു വേണ്ടിയാണ് ഭർത്താവുമായി അകന്നു കഴിയുന്ന വിന്ധ്യ ചെന്നൈയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഡോ.സാമുവലിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ചികിത്സ ഫലിക്കാതെ പിതാവ് മരിച്ചതോടെയുണ്ടായ തർക്കം കയ്യാങ്കളിയായതോടെ ഡോക്ടർ യുവതിയെ പിടിച്ചു തള്ളി. തലയിടിച്ചുവീണാണ് യുവതി മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്കു ചുറ്റും പെർഫ്യൂം ഒഴിച്ച് എസി ഓൺ ചെയ്ത ശേഷം ഡോക്ടർ കടന്നുകളഞ്ഞു. മാസങ്ങൾക്കു ശേഷം ദുർഗന്ധം പരന്നതോടെ പൊലീസെത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.