ADVERTISEMENT

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ 4 ജില്ലകളിലെ 15 സ്ഥലങ്ങൾ സർക്കാർ പുനർനാമകരണം ചെയ്തു. ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും കണക്കിലെടുത്തും പൊതുവികാരം മാനിച്ചുമാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വിശദീകരിച്ചു. എന്നാൽ, നടപടിയെ പ്രതിപക്ഷം വിമർശിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ പേരുകൂടി ഉത്തർപ്രദേശ്–2 എന്നു മാറ്റാമായിരുന്നു എന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു.

സ്ഥലങ്ങളും പുതുക്കിയ പേരും: ഔറംഗസേബ്പുർ– ശിവാജിനഗർ, ഗാസിവാലി– ആര്യനഗർ, ചാന്ദ്പുർ– ജ്യോതിബാ ഫുലെ നഗർ, മുഹമ്മദ്പുർ ജാട്– മൊഹൻപുർ ജാട്, ഖാൻപുർ കുർസലി– അംബേദ്കർ നഗർ, ഇദ്രിസ്പുർ– നന്ദപുർ, ഖാന‍പുർ– കൃഷ്ണപുർ, അക്ബർപുർ ഫസൽപുർ – വിജയനഗർ (ഹരിദ്വാർ ജില്ല), മിയാൻവാല– റാംജിവാല, പീർവാല– കേസരി നഗർ, ചന്ദപുർ ഖുർദ്– പൃഥ്വിരാജ് നഗർ, അബ്ദുൽപുർ– ദക്ഷനഗർ (ഡെറാഡൂൺ ജില്ല), നവാബി റോഡ്– അടൽ മാർഗ്, പഞ്ചക്കി– ഐടിഐ മാർഗ്–ഗുരു ഗോൾവൾക്കർ മാർഗ് (നൈനിറ്റാൾ ജില്ല), സുൽത്താൻപുർ പാട്ടി– കൗശല്യപുരി (ഉധംസിങ് നഗർ ജില്ല). 

English Summary:

Uttarakhand Government Renames 15 Places: A Controversial Move

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com