ADVERTISEMENT

കൊച്ചി∙ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ഒറ്റത്തവണ പ്രീമിയമായി സംസ്ഥാന സർക്കാർ അടയ്ക്കേണ്ടി വരിക 69 ലക്ഷം രൂപ. 4 ഫ്ലാറ്റ് സമുച്ചയങ്ങളിലെ 5 ടവറുകൾക്കായി 125 കോടി രൂപയുടെ ഇൻഷുറൻസ് കവറേജാണ് ഏർപ്പെടുത്തുക. പൊതുമേഖലാ സ്ഥാപനമായ നാഷനൽ ഇൻഷുറൻസ് കമ്പനിയാണ് ഇൻഷുറൻസ് ലഭ്യമാക്കുക.

പൊളിക്കാൻ കരാറെടുക്കുന്ന കമ്പനിയാണ് ഇൻഷുറൻസ് ഏർപ്പെടുത്തുകയെന്നായിരുന്നു സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ, ടെൻ‌ഡറിൽ ഇത് ഉൾപ്പെടുത്താത്തതിനാൽ ഇതിനുള്ള അധികച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കേണ്ടി വരുന്നു. ഇൻഷുറൻസിന്റെ വ്യവസ്ഥകൾ സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കി അടുത്ത ആഴ്ചയോടെ അന്തിമ തീരുമാനമെടുക്കും.

തുടക്കത്തിൽ ഒറ്റത്തവണ ഇൻഷുറൻസ് പ്രീമിയമായി 83 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇത് 69 ലക്ഷം രൂപയാക്കി കുറയ്ക്കുകയായിരുന്നു. ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം തുടങ്ങുന്ന ജനുവരി 11 മുതൽ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് കാലാവധി. 

സമീപ വീടുകളുടെ സ്ട്രക്ചറൽ ഓഡിറ്റ് ബുധനാഴ്ച ആരംഭിക്കും.  പൊളിക്കുന്ന ഫ്ലാറ്റിന് 50 മീറ്റർ ചുറ്റളവിലുള്ള വീടുകളുടെ വിപണിവില നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഈ ഓഡിറ്റിൽ നടത്തുക. വീടുകളുടെ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കും. സ്ഫോടന ശേഷവും സ്ട്രക്ചറൽ ഓഡിറ്റ് നടത്തും.

English summary: Maradu flat demolition: Insurance to neighbours

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com