ADVERTISEMENT

തിരുവനന്തപുരം ∙ മോട്ടർ വാഹന വകുപ്പിൽ കടലാസ് അപേക്ഷാ ഫോമുകൾ കഴിയുന്നത്ര ഒഴിവാക്കണമെന്ന് ട്രാൻസ്പോർട് കമ്മിഷണർ. പല രേഖകളും ഡിജിറ്റലായി പരിവാഹൻ സൈറ്റിൽ ലഭ്യമായ സാഹചര്യത്തിലാണു കാലോചിത പരിഷ്കാരം നിർദേശിച്ചുള്ള സർക്കുലർ. കാലാവധി കഴിഞ്ഞ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഒരു വർഷം കഴിയുമ്പോൾ ഇവ ഡിജിറ്റൽ രേഖകളാക്കി മാറ്റണമെന്നും സർക്കുലർ നിർദേശിക്കുന്നു.

കടലാസ് രേഖ വേണ്ട

പുതിയ വാഹന റജിസ്ട്രേഷനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ഡിജിറ്റലായി കിട്ടുന്ന രേഖകൾ വീണ്ടും കടലാസ് ഫോമിൽ വാങ്ങേണ്ട. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹനങ്ങളുടെ രൂപമാറ്റം, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ അനുബന്ധ സേവനങ്ങളും കടലാസ് അപേക്ഷകൾ കൂടാതെ ചെയ്തു കൊടുക്കണം.

ഡിജിറ്റൽ ഫയൽ ഓഫിസ് രേഖ

പുതുതായി ഡ്രൈവിങ് ലൈസൻസിനോ വാഹന റജിസ്ട്രേഷനോ അപേക്ഷ നൽകുമ്പോൾ കടലാസും ഡിജിറ്റലുമായ 2 ഫയലുകൾ ഉണ്ടാകുന്നുണ്ട്. പരിവാഹനിൽ ലഭ്യമാകുന്ന ഡിജിറ്റൽ ഫയൽ, ഓഫിസ് രേഖയായി കണക്കാക്കാം. കടലാസ് ഫയൽ ലൈസൻസ്/വാഹന ഉടമ തന്നെ സൂക്ഷിക്കണം. ഡ്രൈവിങ് ലൈസൻസിന്റെയും വാഹനത്തിന്റെയും വിശദാംശങ്ങൾ, വാഹന നികുതി ഒടുക്കൽ  സേവനങ്ങൾക്കും ഡിജിറ്റൽ ഫയൽ മതി.

കടലാസ് സൂക്ഷിക്കേണ്ടത്

കേന്ദ്രീകൃത പ്രിന്റിങ് പ്രാവർത്തികമാകും വരെ അപേക്ഷകന്റെ അഡ്രസ് എഴുതി സ്റ്റാംപ് ഒട്ടിച്ച കവർ വാങ്ങാം. ഫോം ഡിഎൽസി, ഇൻസ്പെ‌ക്‌ഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ അത‌തു കാലയളവു വരെ ഫയൽ അപേക്ഷകൻ സൂക്ഷിക്കണം എന്നുള്ള നിർദേശം ഉൾക്കൊള്ളിച്ച് അതിൽ അപേക്ഷകൻ ഒപ്പു വയ്ക്കണം. ഫോം ഡിഎൽസി, ഇൻസ്പെക്‌ഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഓഫിസിൽ ഒരു വർഷത്തേക്കു സൂക്ഷിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com