വി.ഡി.സതീശന് എതിരെ വനിതാ കമ്മിഷൻ കേസ്

Mail This Article
ആലുവ ∙ വി.ഡി. സതീശൻ എംഎൽഎക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണു കമ്മിഷന്റെ നടപടി. റൂറൽ ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.
സമൂഹ മാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചു സ്ക്രീൻ ഷോട്ട് സഹിതം വി.ഡി. സതീശൻ എംഎൽഎ നൽകിയ പരാതിയും റൂറൽ ജില്ലാ പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എംഎൽഎ എസ്പിക്കു പരാതി നൽകിയത്.
English Summary: Kerala Women's Commission filed case against V D Satheesan MLA