അങ്കണവാടി അധ്യാപികമാരെ അപമാനിച്ചെന്നു പരാതി; നടൻ ശ്രീനിവാസനെതിരെ കേസ്

Mail This Article
കൊല്ലം ∙ അങ്കണവാടി അധ്യാപികമാരെ അപമാനിച്ചു സംസാരിച്ചെന്ന പരാതിയിയിൽ നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. വിദേശ രാജ്യങ്ങളിൽ വിദഗ്ധരാണു കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഇവിടെ ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ആളുകളാണ് അതു ചെയ്യുന്നതെന്നുമായിരുന്നു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത്. അപക്വവും സാംസ്കാരിക കേരളത്തിനു യോജിക്കാത്തതുമായ പദപ്രയോഗങ്ങളാണു ശ്രീനിവാസൻ നടത്തിയതെന്നും അതു പിൻവലിക്കണമെന്നും കമ്മിഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു.
∙ ‘വനിതാ കമ്മിഷൻ എടുത്ത കേസ് നിയമപരമായി നേരിടും. ജപ്പാനിലും മറ്റും സൈക്കോളജിയും സൈക്യാട്രിയും പഠിച്ച ആളുകളാണ് ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത്. നമ്മുടെ നാട്ടിൽ അങ്ങനെ ഒരു സങ്കൽപമേ ഇല്ല. അതാണു ഞാൻ പറഞ്ഞത്. ആരെയും അപമാനിച്ചിട്ടില്ല.’ – ശ്രീനിവാസൻ
English Summary: Case against actor Sreenivasan