ADVERTISEMENT

കൊച്ചി ∙ ടൂറിസം വകുപ്പിന്റെ മിയാവാക്കി വനവൽക്കരണ പദ്ധതിക്കു കരാർ നൽകിയതിൽ ക്രമക്കേടെന്ന പരാതിയിൽ പദ്ധതിക്ക് അനുമതി നൽകിയ ടൂറിസം മുൻ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ലോകായുക്ത നോട്ടിസ് അയച്ചു. 2019ൽ 5.79 കോടി രൂപ ചെലവിട്ടു പദ്ധതി നടപ്പാക്കിയതു ടെൻഡർ ചട്ടങ്ങൾ ലംഘിച്ചെന്നാണു പരാതി.

ഉദ്യോഗസ്ഥർക്കു താൽപര്യമുള്ള കമ്പനിക്കു കരാർ ലഭിക്കാൻ ടെൻഡർ നടപടികളിലും തിരഞ്ഞെടുപ്പു പ്രക്രിയയിലും കൃത്രിമം കാട്ടി, കുറഞ്ഞ തുക ക്വോട്ട് ചെയ്ത സ്ഥാപനത്തെ മാറ്റിനിർത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്. പരിസ്ഥിതി പ്രവർത്തകനായ എം.ജയ്സണാണു ലോകായുക്തയ്ക്കു പരാതി നൽകിയത്. 

വയനാടും ഇടുക്കിയും ഒഴികെയുള്ള 12 ജില്ലകളിലെ 22 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചെറുവനങ്ങൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്തവർ അന്തിമ തിരഞ്ഞെടുപ്പിൽ പുറത്തായെന്നാണു പരാതി.   

 

 

English Summary: Miyawaki forest corruption investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com