ADVERTISEMENT

കറ്റാനം (ആലപ്പുഴ) ∙ ചാക്കോ വധക്കേസിലെ സൂത്രധാരൻ സുകുമാരക്കുറുപ്പാണെന്ന് കണ്ടെത്തിയ എസ്ഐ: ഇലിപ്പക്കുളം പുത്തൻവീട്ടിൽ തങ്കച്ചൻ (91) അന്തരിച്ചു. 1984ലാണ് മാവേലിക്കരയ്ക്ക് സമീപം കുന്നത്ത്, ചാക്കോയെ കൊലപ്പെടുത്തി മൃതദേഹം ചുട്ടുകരിച്ചത്. സുകുമാരക്കുറുപ്പ് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷുറൻസ് പണം തട്ടാനാണ് കൊല നടത്തിയത്.

കൊല നടന്ന സ്ഥലത്തുനിന്നു ലഭിച്ച ഗ്ലൗസിനെ ചുറ്റിപ്പറ്റി അന്നത്തെ മാവേലിക്കര എസ്ഐ ആയിരുന്ന തങ്കച്ചന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കേസിലെ ഒന്നും രണ്ടും പ്രതികൾ പിടിയിലായി. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുകുമാരക്കുറുപ്പാണ് സൂത്രധാരനെന്ന് കണ്ടെത്തിയെങ്കിലും അപ്പോഴേക്ക് കുറുപ്പ് മുങ്ങുകയായിരുന്നു. 

1986ൽ തങ്കച്ചൻ കായംകുളം എസ്ഐ ആയി വിരമിച്ചു. സംസ്കാരം നാളെ 11ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഭരണിക്കാവ് മംഗലത്തേത്ത് പരേതയായ ശലോമി. ‌മക്കൾ: പൊന്നമ്മ, പി.ടി. ഉമ്മൻ (റിട്ട. ശിരസ്തദാർ, ആലപ്പുഴ കലക്ടറേറ്റ്), ലിസി, ഗ്രേസി, രാജു, ജെസി. മരുമക്കൾ: ബാബു കെ.ജോർജ്, പ്രിൻസ്, ജോളി, ബിജി, പരേതനായ ജോർജ്.

English Summary: Sukumara Kurup case SI Thankachan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com