മലയാള മനോരമ ബാലറ്റ് ട്വന്റി20 മത്സരം; ബംപർ സമ്മാനം ഇഗ്നിസ് കാർ പി.വി.ജോണിക്ക്
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് മലയാള മനോരമ നടത്തിയ ബാലറ്റ് ട്വന്റി20 പ്രവചനമത്സരത്തിൽ തൃശൂർ ചാലക്കുടി സ്വദേശി പി.വി.ജോണി ബംപർ വിജയി. മാരുതി ഇഗ്നിസ് കാറാണു സമ്മാനം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ആരു ജയിക്കുമെന്നു പ്രവചിക്കാനായിരുന്നു മത്സരം. കൂടുതൽ ശരിയുത്തരം അയച്ചവരിൽനിന്നു നറുക്കെടുപ്പിലൂടെയാണ് ബംപർ ജേതാവിനെ തിരഞ്ഞെടുത്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നറുക്കെടുപ്പ് നിർവഹിച്ചു.
ഇതിനു പുറമേ ഓരോ മണ്ഡലത്തിലെയും വിജയിയെ ശരിയായി പ്രവചിച്ചവരിൽനിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 10 പേർക്കു വീതം 1000 രൂപയുടെ ആമസോൺ വൗച്ചർ സമ്മാനവുമുണ്ട്. വിജയികളെ വിവരം നേരിട്ട് അറിയിക്കും. അപ്പോളോ ടയേഴ്സ് റിട്ട. ഉദ്യോഗസ്ഥനാണ് ബംപർ സമ്മാന ജേതാവായ ജോണി. ജെയിൻ യൂണിവേഴ്സിറ്റിയാണ് ബാലറ്റ് ട്വന്റി 20 മത്സരത്തിന്റെ പ്രായോജകർ.