ADVERTISEMENT

കോഴിക്കോട് ∙ സ്കൂൾതല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർച്ചയിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിനോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഇയാൾ ഒളിവിൽ പോയതിനാൽ വീട്ടിലാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. എംഎസ് സൊലൂഷൻസിലെ ജീവനക്കാരെയും ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. ഇവിടെ ക്ലാസെടുത്തിരുന്ന അധ്യാപകരെയും ചോദ്യം ചെയ്യും.

ഇയാളുടെ സ്ഥാപനത്തിൽ നിന്നു പിടികൂടിയ ലാപ്ടോപ്, ഹാർഡ് ഡിസ്ക്, വീട്ടിൽ നിന്നു പിടികൂടിയ മൊബൈൽ ഫോൺ എന്നിവ ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറി. ഇവയിലെ നിർണായകമായ പല വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ട്. ഫോണിലെ വാട്സാപ് സന്ദേശങ്ങൾ നീക്കം ചെയ്ത നിലയിലാണ്. ഇവ തിരിച്ചെടുക്കാനാണു ഫൊറൻസിക് ലാബിലേക്കു കൈമാറുന്നത്. അതേസമയം നാളെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതിയുടെ മുന്നിലെത്തും. കഴിഞ്ഞ ക്രിസ്മസ് പരീക്ഷ, ഈ വർഷത്തെ ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിവയുടെ ചോദ്യ പേപ്പറുകൾ ചോർന്നതായാണു പരാതി.

English Summary:

Question paper leak: Exam paper leak investigation intensifies as Crime Branch summons MS Solutions owner Muhammed Shuhaib

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com