ADVERTISEMENT

ചേലക്കര ∙ വെങ്ങാനെല്ലൂർ വില്ലേജ് ഓഫിസർ പി.കെ.ശശിധരനെ (53) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൈക്കൂലിയായി വാങ്ങിയ 5000 രൂപ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് ആറോടെ മേപ്പാടം ആലായ്ക്കൽകുളമ്പ് കുഞ്ചുകാട്ടിൽ ഐസക്കിന്റെ സ്ഥല പരിശോധനയ്ക്ക് എത്തിയപ്പോഴാണു കൈക്കൂലി വാങ്ങിയത്. സ്ഥലത്തിന്റെ ന്യായവില (ഫെയർ വാല്യു) പുതുക്കി നിശ്ചയിക്കുന്നതിനായി ഐസക് ആർഡിഒയ്ക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനെത്തുടർന്നുള്ള പരിശോധനയ്ക്കാണ് ഇന്നലെ വില്ലേജ് ഓഫിസർ സ്ഥലത്ത് എത്തിയത്.

English Summary:

Bribery Village Officer Arrested: Venganeellur Village Officer P.K. Sasidharan arrested in Chelakkara for accepting a ₹5000 bribe during a property inspection

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com