എസ്ഡിപിഐയുടെ വോട്ട് ലീഗിനു വേണ്ട: മുനവറലി ശിഹാബ് തങ്ങൾ

Mail This Article
കുവൈത്ത് സിറ്റി● എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗിന്റെയും എസ്ഡിപിഐയുടെയും നേതാക്കൾ ചർച്ച നടത്തിയെന്ന വാർത്തയെക്കുറിച്ചു കുവൈത്തിൽ ‘മനോരമ’യോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘനകളോട് ഒരുവിധ സഹകരണവും ഇല്ലെന്നു നേരത്തെ പ്രഖ്യാപിച്ച പാർട്ടിയാണ് മുസ്‌ലിം ലീഗ്. പ്രസ്തുത നിലപാടിൽ ഒരുമാറ്റവും ഇല്ല. യാദൃച്ഛികമായി കണ്ടുമുട്ടുമ്പോൾ പരസ്പരം വല്ലതും സംസാരിക്കുന്നതു തെറ്റല്ല. രാഷ്ട്രീയവും വ്യക്തിബന്ധവും രണ്ടായി കാണണം. അതിനെ രാഷ്ട്രീയ ചർച്ചയായി വ്യാഖ്യാനിക്കുന്നത് ഉൾക്കൊള്ളാനാവില്ലെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.
English Summary: Munavvar Ali Shihab Thangal on Muslim League - SDPI Meeting