തടഞ്ഞത് പൊതുസമൂഹം അംഗീകരിക്കില്ല; ഗവർണറെ വാഴ്ത്തി സർക്കാർ

Mail This Article
തിരുവനന്തപുരം∙ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണറെ തടഞ്ഞ പ്രതിപക്ഷ നടപടിയെ വിമർശിച്ച് മന്ത്രി എ.കെ. ബാലൻ. ഗവര്‍ണറെ തടഞ്ഞത് പൊതുസമൂഹം അംഗീകരിക്കില്ല. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞെന്നും ബാലന്‍ പറഞ്ഞു. അതേസമയം, നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറുടെ സമീപനത്തെ പിന്തുണച്ച് സർക്കാർ രംഗത്തെത്തി.
ഗവര്‍ണറുടെ സമീപനം നല്ലതാണെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഭരണഘടനപരമായ ദൗത്യം ഗവര്‍ണറും സര്‍ക്കാരും നിര്‍വഹിച്ചു. ഒഴിവാക്കാന്‍ തീരുമാനിച്ച ഭാഗവും ഗവര്‍ണര്‍ വായിച്ചത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമാണെന്ന് മന്ത്രി ഇ.പി. ജയരാജനും പരിഹസിച്ചു.
അതേസമയം, വിയോജിപ്പാണെങ്കിലും പ്രസംഗം വായിക്കുന്നു എന്ന ഗവര്‍ണറുടെ നിലപാട് അസാധാരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇത് പുതിയ നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കും. നിയസഭയില്‍ കണ്ടത് ഭരണകക്ഷിയുടെ നിസഹായാവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
English Summary : Minister AK Balan against Opposition