ADVERTISEMENT

കൊച്ചി∙ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എ‍ഡിജിപി ടോമിൻ ജെ.‌തച്ചങ്കരിക്കെതിരായ വാദം കേൾക്കുന്നതിൽനിന്നു ജസ്റ്റിസ് സുനിൽ തോമസ് പിന്മാറി. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജി ആയിരുന്നു ജസ്റ്റിസ് സുനിൽ തോമസ് പരിഗണിച്ചിരുന്നത്. ഈ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ടോമിൻ ജെ.തച്ചങ്കരി കഴിഞ്ഞ ദിവസം ഒരു ഉപ ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ പിന്മാറ്റം.

വിഡിയോ കോൺഫറൻസിങ് വഴി കേസ് പരിഗണിക്കുന്ന ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകനെ കേസ് വാദിക്കാൻ സൗകര്യമുണ്ടാക്കുന്നതിനായിരുന്നു ഇത്. ഈ ഉപഹർജി ഇന്ന് പരിഗണിക്കുമ്പോഴാണ് തച്ചങ്കരിയുടെ സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹർജികളും കേൾക്കുന്നതിൽനിന്ന് പിന്മാറുന്നതായി ജസ്റ്റിസ് സുനിൽ തോമസ് അറിയിച്ചത്.

കേസിൽനിന്ന് ഒഴിവാക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം നേരത്തെ കോട്ടയം വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ ആണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2003 – 2007 കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് തച്ചങ്കരി സമ്പാദിച്ചെന്നാണ് പരാതി. ഇക്കാലയളവിലെ ഇദ്ദേഹത്തിന്റെ സ്വത്ത് സംബന്ധിച്ച് കൃത്യമായ വിവരം നൽകിയിട്ടും അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിക്കാതെ ഒഴിവാക്കിയതായി പരാതിക്കാരൻ പറയുന്നു.

English Summary: Justice Sunil Thomas will not consider Thachankary's Petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com