‘സ്പ്രിന്‍ക്ലര്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി; ജുഡീഷ്യല്‍ അന്വേഷണം വേണം’

Mail This Article
തിരുവനന്തപുരം∙ സ്പ്രിന്‍ക്ലര്‍ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. മൂന്നംഗ സമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.
അതേസമയം, സ്പ്രിന്‍ക്ലര്‍ കരാര്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പ്രിന്‍ക്ലര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവച്ചു. പുതിയ കമ്മിറ്റി തട്ടിപ്പാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍, പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
English Summary: Opposition demands judicial probe into sprinkler agreement