മന്ത്രിസ്ഥാനം ഉറപ്പ് കിട്ടിയെന്ന് അഹമ്മദ് ദേവര്‍കോവില്‍; റിയാസും പട്ടികയിൽ?
Mail This Article
തിരുവനന്തപുരം∙ രണ്ടാം പിണറായി മന്ത്രിസഭയിൽ ആദ്യ ടേമിൽതന്നെ ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പുലഭിച്ചതായി നിയുക്ത എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍. എല്‍ഡിഎഫ് കണ്‍വീനറുടെ പ്രഖ്യാപനം വരുമ്പോള്‍ കോഴിക്കോട് സൗത്തിലെ ജനങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ടാകുമെന്നും അഹമ്മദ് ദേവര്‍കോവില്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിന്റെ പേരും പട്ടികയിൽ ഉണ്ടെന്നാണു സൂചന. കെ.കെ. ശൈലജ മന്ത്രിസ്ഥാനത്ത് തുടരും. എ.സി. മൊയ്തീനും പരിഗണനയിലുണ്ടെന്നാണു വിവരം. കെ. രാധാകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി.പി. ചിത്തരഞ്ജന്‍, ആന്റണി രാജു തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ.
Content Highlights: Kerala cabinet talks, Ahammad Devarkovil, INL