ഉദ്യോഗസ്ഥർ അതിരുവിട്ടു പെരുമാറരുത്: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം

Mail This Article
തിരുവനന്തപുരം∙ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നൽകിയ നിര്‍ദേശത്തിൽ പറയുന്നു.
കോവിഡ്, ട്രാഫിക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ പലപ്പോഴും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണു ജോലി നോക്കേണ്ടി വരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ല. കോവിഡ്, ട്രാഫിക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നിർദേശം.
English Summary: DGP Anil Kant issues set of instructions to police officers