കാലടി പ്ലാന്റേഷൻ കോർപ്പറേഷനിൽ വീണ്ടും കാട്ടാനക്കൂട്ടം; നാശനഷ്ടം

Mail This Article
കൊച്ചി∙ അങ്കമാലി കാലടി പ്ലാന്റേഷൻ കോർപ്പറേഷനിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കല്ലാല എസ്റ്റേറ്റ് ഡിവിഷൻ ബിയിലെ മരങ്ങളും പാൽപുരയും ഉൾപ്പടെ ആനകൾ ഇറങ്ങി നശിപ്പിച്ചു. ഏതാനും മാസങ്ങളായി ആനകൾ സ്ഥിരമായി തോട്ടത്തിലാണ് തങ്ങുന്നതെന്നു തൊഴിലാളികൾ പറയുന്നു.
പകൽ സമയങ്ങളിലും തോട്ടത്തിൽ ആനകൾ വിഹരിക്കുകയാണ്. ഭീതിയോടെയാണ് ടാപ്പിങിനു പോകുന്നത്. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം മാനേജ്മെന്റ് പരിഗണിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.

English Summary: Elephant Attack in plantation corporation of Kerala, Kalady