ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Mail This Article
ക്ഷേത്രദർശനത്തിനു പോകുമ്പോൾ എന്തെങ്കിലുമൊന്നു ദേവന് അല്ലെങ്കിൽ ദേവിക്കു സമർപ്പിക്കണം എന്നത് ആചാരമായിത്തന്നെ പണ്ട് കരുതിയിരുന്നു. വെറുംകയ്യോടെ ക്ഷേത്രദർശനത്തിനു പോകരുതെന്നു പഴമക്കാർ പറയുമായിരുന്നു.
ക്ഷേത്രത്തിൽ പോയാൽ എന്തെങ്കിലും വഴിപാടു കൂടി ചെയ്യണം എന്നർഥം. വലിയ തുകയുടെ വഴിപാടുകൾ ചെയ്താലേ ഈശ്വരൻ പ്രസാദിക്കൂ എന്നു തെറ്റിദ്ധരിക്കേണ്ട. ഭണ്ഡാരത്തിൽ ഒരു രൂപയെങ്കിലും കാണിക്കയിട്ടാലും സമർപ്പണമായി.
ഒരു രൂപ പോലും കയ്യിൽ ഇല്ലെങ്കിലും പേടിക്കേണ്ട. ദേവന് അല്ലെങ്കിൽ ദേവിക്കു മുന്നിൽ സമർപ്പിക്കാൻ ഒരു പൂവ് ഉണ്ടായാലും മതി. ആത്മസമർപ്പണത്തിന്റെ പ്രതീകം കൂടിയാണു കാണിക്കയിടൽ.
'രിക്തപാണിർന പശ്യേത
രാജാനം ദൈവതം ഗുരും…..'
എന്നാണു പ്രമാണം. രാജാവിനെയും ദൈവത്തെയും ഗുരുവിനെയും വെറുംകയ്യോടെ കാണരുത് എന്നർഥം.