ADVERTISEMENT

തിരുവനന്തപുരം∙ പഴയ പദ്ധതികളുടെ പേര് പുതുക്കുന്ന, കേന്ദ്ര സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന വളരെയേറെ നിരാശാജനകമായ ബജറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാൽ തകർന്നു പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാനുള്ള ഒരവസരം കൂടി ധനമന്ത്രി നഷ്ടപ്പെടുത്തി. പദ്ധതികളുടെ മുന്നിലും പിന്നിലും ‘പി എം’എന്നും ‘ശക്തി’ എന്നും ചേർത്തത് കൊണ്ട് മാത്രം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്രബജറ്റ് രാജ്യവികസനത്തിനും കുതിച്ചുചാട്ടത്തിനും സഹായകരമായ ബജറ്റാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കോവിഡിനിടയിലും രാജ്യത്തിന്റെ സുസ്ഥിരത വെളിവാക്കുന്ന ബജറ്റാണിത്. അടിസ്ഥാന സൗകര്യവികസനമേഖലയിൽ കുതിച്ചുചാട്ടമുണ്ടാവും. ഗ്രാമീണവികസനം മുതൽ വിമാനത്താവള വികസനം വരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളോടും തുല്യമായ നീതി നടപ്പാക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: Union Budget: K sudhakaran slams Central Government.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com