ADVERTISEMENT

വാഷിങ്ടൻ ∙ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ ഇന്ത്യയിലേക്കുള്ള യാത്രാ മുന്നറിയിപ്പ് നിർദേശത്തിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്. കഴിഞ്ഞ ദിവസം യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നിർദേശപ്രകാരം, ഇന്ത്യയിലേക്ക് സഞ്ചരിക്കാനുള്ള റിസ്‌ക് പരിധി ലെവൽ 3ൽനിന്ന് (ഉയർന്ന റിസ്‌ക്) ലെവൽ 1 ആയി പ്രഖ്യാപിച്ചു.

നമീബിയ, ഗിനിയ മുതലായ രാജ്യങ്ങളുടെ റേറ്റിങ് ലെവൽ 1 ആക്കി പുനർനിർണയിച്ചു. അതേസമയം, യുഎസ് സ്റ്റേറ്റ് വിഭാഗം നടത്തിയ മറ്റൊരു പരിശോധനയിൽ ഇന്ത്യയുടെ റേറ്റിങ് ലെവൽ 2 ആയാണ് പ്രഖ്യാപിച്ചത്. കോവിഡ് കേസുകൾ കുറഞ്ഞത് ചൂണ്ടിക്കാട്ടിയ സ്‌റ്റേറ്റ് വിഭാഗം, ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലെവൽ 2 റേറ്റിങ് നൽകിയതെന്നാണു റിപ്പോർട്ട്.

English Summary: US Eases Travel Norms for India; What it means?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com