ADVERTISEMENT

തിരുവനന്തപുരം∙ വിലക്കുകള്‍ മറികടന്നു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിനു കാരണം കാണിക്കല്‍ നോട്ടിസ്. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്കസമിതിയാണു നോട്ടിസ് അയച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെ.വി.തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്ന് സമിതി അംഗം താരിഖ് അന്‍വര്‍ പറഞ്ഞു. ‌കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് അച്ചടക്കസമിതിയുടെ നടപടി.

അച്ചടക്കസമിതി പരാതി പരിഗണിക്കുന്നതിനിടെ തന്നെക്കുറിച്ചു മോശമായ കാര്യങ്ങള്‍ പറയുന്നതു ശരിയല്ലെന്ന് കെ.വി.തോമസ് പ്രതികരിച്ചു. പ്രത്യേക അജന്‍ഡ കെ.സുധാകരനാണ്. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്ന് കെ.സി.വേണുപോപാലിനെ അറിയിച്ചിരുന്നു. അതിനു ശേഷം ചിലര്‍ നടത്തിയ പ്രതികരണങ്ങളാണ് തന്നെ പ്രകോപിപ്പിച്ചതെന്നും കെ.വി.തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ നയപരിപാടികള്‍ ലംഘിച്ചിട്ടില്ല. അച്ചടക്കസമിതിക്കു കൃത്യമായി മറുപടി നല്‍കും. എ.കെ.ആന്റണി നീതി മാത്രമേ ചെയ്യുകയുള്ളുവെന്നും കെ.വി.തോമസ് പറഞ്ഞു.

English Summary: Show cause notice for KV Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com