പാലക്കാട് ക്ലാസ് മുറി തുറന്നപ്പോൾ പാമ്പ്; ചവിട്ടി വിദ്യാർഥിനി

Mail This Article
പാലക്കാട്∙ മങ്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിയിൽ പാമ്പിനെ കണ്ടു. നാലാം ക്ലാസ് വിദ്യാർഥിനി ആശ്രയയാണ് ഇന്നു രാവിലെ ക്ലാസ് മുറിയിൽവച്ച് പാമ്പിനെ കണ്ടത്. ക്ലാസ് മുറിയുടെ വാതിൽ തുറന്നപ്പോൾ പാമ്പിനെ ചവിട്ടിയതായി കുട്ടി പറയുന്നുണ്ട്. പാമ്പ് അലമാരയ്ക്കു താഴേയ്ക്ക് പോയതോടെ കുട്ടി വിവരം അധ്യാപകരെ അറിയിച്ചു. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
കുട്ടി നിലവിൽ നിരീക്ഷണത്തിലാണ്. പാമ്പിന്റെ കടിയേറ്റിട്ടില്ലെന്നു ഡോക്ടർമാർ പറഞ്ഞതായി അധ്യാപകർ പറഞ്ഞു. പാമ്പിനെ പിടികൂടി മലമ്പുഴ സ്നേക്ക് പാർക്കിലേക്ക് കൊണ്ടുപോയി. സ്കൂൾ പരിസരം വൃത്തിയാക്കാത്തതിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
English Summary : Snake in classrom, Palakkad