മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്; 25.50 ലക്ഷം അനുവദിച്ച് ഉത്തരവ്
Mail This Article
×
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിർദേശം നിലനിൽക്കെയാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാനുള്ള തീരുമാനം. നേരത്തേ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു.
English Summary: 25.50 lakhs sanctioned for Construction of Lift in Cliff House
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.