പൂരനഗരിയെ പ്രകമ്പനം കൊള്ളിച്ച് സാംപിള്‍ വെടിക്കെട്ട്; ആകാശ വിസ്മയക്കാഴ്ച
![thrissur-pooram Screengrab: Manorama News](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/4/28/thrissur-pooram.jpg?w=1120&h=583)
Mail This Article
തൃശൂർ ∙ വർണങ്ങൾ കൊണ്ട് ഉത്സവം തീർത്ത് തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. തിരുവമ്പാടി കൊളുത്തിയ പ്രകമ്പനത്തിന്റെ സാംപിൾ പാറമേക്കാവ് അതേ വീര്യത്തോടെ ഏറ്റെടുത്തു. വരാനിരിക്കുന്ന പൂരം വെടിക്കെട്ട് എത്രത്തോളം കേമമാകുമെന്ന് ഉറപ്പിക്കുന്നതായിരുന്നു സാംപിൾ.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പതുക്കെ കത്തിക്കയറി കൂട്ടപ്പൊരിച്ചിൽ എത്തിയതോടെ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂടി. പിന്നാലെ പാറമേക്കാവിന്റെ ഊഴം എത്തി.
കൂട്ടപ്പൊരിച്ചിലിന് ശേഷവും മാനത്തെ വിസ്മയം അവസാനിച്ചില്ല. വ്യത്യസ്തങ്ങളായ അമിട്ടുകൾ ആവേശം ഇരട്ടിയാക്കി. ഇരുദേവസ്വങ്ങളും ഒന്നിനൊന്നു മികച്ച അമിട്ടുകളെ ആകാശത്തേക്കയച്ചു. മീറ്ററുകൾക്കപ്പുറം മണിക്കൂറുകളോളം കാത്തിരുന്ന പൂരപ്രേമികളുടെ ആർപ്പ് വിളികളായിരുന്നു പിന്നീട്.
English Summary: Thrissur pooram sample fireworks