ADVERTISEMENT

മലപ്പുറം∙ താനൂർ ബോട്ടപകടത്തിന്റെ  നടുക്കം മാറും മുമ്പേ കുട്ടികളും, സ്ത്രീകളും ഉൾപ്പെടെയുള്ള  യാത്രക്കാരുമായി ചെറുവള്ളത്തിൽ ഉല്ലാസയാത്ര. താനൂരിൽ അനധികൃത സർവീസ് നടത്തിയ ഉല്ലാസ ബോട്ട് മറിഞ്ഞ് 22 ജീവൻ പൊലിഞ്ഞ് ആഴ്ച പിന്നിടുന്നതിനിടെയാണ് ജീവൻ പണയപ്പെടുത്തി, നിയമം ലംഘിച്ച് മത്സ്യബന്ധന വള്ളം കൈകുഞ്ഞുൾപ്പെടെയുള്ള യാത്രക്കാരുമായി സർവീസ് നടത്തിയത്.

തിരൂർ പടിഞ്ഞാറെക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്ക്കിൽ എന്ന ഇൻബോർഡ് വള്ളത്തിന്റെ കാരിയർ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്. പൊന്നാനി  അഴിമുഖത്ത് കൂടിയാണ് പടിഞ്ഞാറെക്കരയിലെ മസ്കിൽ വള്ളത്തിന്റെ കാരിയർ വഞ്ചി അപകടകരമായ യാത്ര നടത്തിയത്. പടിഞ്ഞാറെക്കരയിൽ നിന്നും ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖം വഴി ഭാരതപ്പുഴയിലെ കർമ്മ റോഡിനരികിലേക്കാണ് സംഘം യാത്ര ചെയ്തത്.

താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവീസ് നിർത്തിവച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന്  മാത്രമുപയോഗിക്കേണ്ട ചെറുവള്ളത്തിൽ യാത്രക്കാരുമായി സർവീസ് നടത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് വള്ളത്തെ പിന്തുടർന്നെങ്കിലും ഇവർ വേഗത്തിൽ തിരികെ മടങ്ങിയതിനാൽ പിടികൂടാനായില്ല. വള്ളമുടമയുമായി ഫിഷറീസ് വകുപ്പ് ബന്ധപ്പെട്ട് വള്ളവും തൊഴിലാളികളേയും ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരസ്യമായ നിയമ ലംഘനം നടത്തിയ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരികരിക്കുമെന്ന് ഫിഷറീസ് അഡീഷണൽ ഡയറക്ടർ സുനീർ പറഞ്ഞു

English Summary: Tourist service in fishing boat 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com