ADVERTISEMENT

ബത്തേരി∙ വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബത്തേരി ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം തലവന്‍ ഡിവൈ എസ്പി വി.വി.ബെന്നി 84,600 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. അനുബന്ധ കുറ്റപത്രം കൂടി നൽകുമെന്നാണ് റിപ്പോർട്ട്.

റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. അന്നത്തെ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫിസറും സ്‌പെഷ്യല്‍ ഓഫിസറും മരംമുറിസംഘത്തെ സഹായിച്ചവരുമുള്‍പ്പെടെ ആകെ 12 പ്രതികളാണുള്ളത്. കേസില്‍ 420 സാക്ഷികളുമുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മുട്ടില്‍ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയില്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്തമായ 104 ഈട്ടിമരങ്ങള്‍ റോജിയും സംഘവും മുറിച്ചുകടത്തിയെന്നാണ് കേസ്. 1964-നുശേഷം നട്ടുവളര്‍ത്തിയ മരങ്ങള്‍ ഭൂവുടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ അനുമതി നല്‍കിക്കൊണ്ട് റവന്യുവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ പിൻബലത്തിലായിരുന്നു മരംമുറി. അന്വേഷണം തുടങ്ങി രണ്ടുവര്‍ഷത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

English Summary:

Muttil tree felling case; Charge sheet filed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com