അൻപതുകാരൻ പീഡിപ്പിച്ച ഒരു വയസ്സുകാരിയുടെ നില അതീവ ഗുരുതരം; സംഭവം യുപിയിൽ
Mail This Article
×
ലക്നൗ∙ അൻപതുകാരൻ പീഡനത്തിന് ഇരയാക്കിയ യുപിയിലെ ഒരു വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഉത്തർപ്രദേശിലെ ബഹ്റൈക്ക് ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. നിലവിൽ ലക്നൗവിലെ ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയാണ് കുരുന്ന്. പ്രതിയായ 50കാരനെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യുകയാണ്.
കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചതെന്നും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. അമിത രക്തസ്രാവത്തെത്തുടർന്ന് അതീവ ഗുരുതര നിലയിലാണ് കുട്ടി എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
English Summary:
The condition of a one-year-old girl who was raped by a fifty-year-old man is critical
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.