അസമിൽ എൻഡിഎയിൽ സീറ്റുവിഭജനം പൂർത്തിയായി: 14 ൽ 11 ലും ബിജെപി മത്സരിക്കും
Mail This Article
ഗുവാഹത്തി∙ അസമിൽ 14 ലോക്സഭാ സീറ്റുകളിൽ 11 ലും ബിജെപി മത്സരിക്കും. സഖ്യ കക്ഷികളായ അസോം ഗണ പരിഷത്തിന് (എജിപി) രണ്ടു സീറ്റും, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) ഒരു സീറ്റും ലഭിക്കും. 2019 ൽ ബിജെപി 10 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എജിപിക്ക് മൂന്നു സീറ്റുകളും ബിപിഎഫിന് (ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട്) ഒരു സീറ്റും ലഭിച്ചിരുന്നു. എന്നാൽ 2020 ൽ ബിപിഎഫിനെ ഒഴിവാക്കി യുപിപിഎല്ലുമായി ബിജെപി കൈകോർത്തു.
Read Also: ‘പാർട്ടി വിടുന്നവരെ ജനം വിധിക്കട്ടെ’: കോൺഗ്രസ് പ്രവർത്തക സമിതിയംഗം സച്ചിൻ പൈലറ്റ്
2019ൽ മത്സരിച്ച 10 സീറ്റുകളിൽ ഒൻപതിലും ബിജെപി വിജയിച്ചു. നാഗോണിൽ മാത്രമാണു ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ബിജെപിയെ തറപറ്റിച്ച് ഇവിടെ കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു. എന്നാൽ രണ്ടു സഖ്യ കക്ഷികൾക്കും വിജയിക്കാൻ കഴിഞ്ഞില്ല.