ADVERTISEMENT

കൂരാച്ചുണ്ട്∙ കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ദൗത്യം കർഷകരെ ഏൽപ്പിച്ചാൽ 24 മണിക്കൂറിനുള്ളിൽ ചെയ്യുമെന്ന് താമരശേരി രൂപതാ ചാൻസലർ ഫാ.സെബാസ്റ്റ്യൻ കവളക്കാട്ട്. കക്കയത്ത് പാലാട്ടിയിൽ ഏബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ പിടികൂടണമെന്നും കർഷകന്റെ കുടുംബത്തിനു സർക്കാർ നൽകിയ വാഗ്ദാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു കക്കയം ഫോറസ്റ്റ് ഓഫിസിലേക്കു നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Read also: ചോദ്യം ചെയ്യാൻ വിളിച്ചിട്ട് വന്നില്ല; പിടിവള്ളിയായി ചുവന്ന ബൈക്ക്: പട്ടാപ്പകൽ കൊലപാതകത്തിൽ ഞെട്ടി നാട്

കാട്ടുമൃഗങ്ങൾ കാട്ടിൽ തന്നെ താമസിക്കുന്നതിനു സൗകര്യം ഒരുക്കണം. വെടിവയ്ക്കുന്നതിൽ വനപാലകരുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമകാരിയായ കാട്ടുപോത്തിനെ ആരു കൊന്നാലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണെന്നു കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പറഞ്ഞു. ഉത്തരവുണ്ടായിട്ടും നിറവേറ്റാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Rev. Father Sebastian Kavalakkatt against forest officers in not taking any steps to kill wild gaur that killed famer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com