തൃശൂർ വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണു ചരിഞ്ഞ ആനയെ കരയിലെത്തിച്ചു

Mail This Article
തൃശൂർ∙ തൃശൂർ വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണു ചരിഞ്ഞ കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കരയിലെത്തിച്ചു. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കൊമ്പനാന വീണത്. ചൊവാഴ്ച വെളുപ്പിന് ഒരു മണിക്കായിരുന്നു സംഭവം.
ആനയെ കരയ്ക്കു കയറ്റാൻ ശ്രമം തുടരുന്നതിനിടെയാണ് ചരിഞ്ഞത്. കിണറിനു സമീപത്തെ മണ്ണിടിച്ച് വഴിയൊരുക്കിയാണ് ആനയെ കരയിലെത്തിച്ചത്. പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കിണറിനു സമീപത്തെ പ്ലാവിൽ നിന്നും ചക്ക കഴിക്കാൻ വന്നതായിരുന്നു കാട്ടാന. ആന പതിവായി ഇവിടെ ചക്ക കഴിക്കാൻ എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.