ADVERTISEMENT

കൊൽക്കത്ത∙ ബംഗാൾ രാജ്ഭവനിൽനിന്ന് കൊൽക്കത്ത പൊലീസ് പുറത്തുപോകണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് ഗവർണർ സി.വി.ആനന്ദബോസ്. ബിജെപി നേതാവ് സുവേന്ദു അധികാരിയേയും തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളിൽ പരുക്കേറ്റവരെയും രാജ്ഭവനിൽ പ്രവേശിക്കുന്നതിൽനിന്ന് പൊലീസ് തടഞ്ഞതിനു പിന്നാലെയാണ് ഗവർണറുടെ നടപടി. രാജ്ഭവനിലെത്തി കാണാൻ ഇവർക്ക് ഗവർണർ രേഖാമൂലം അനുമതി നൽകിയിട്ടും പൊലീസ് തടയുകയായിരുന്നു. 

ഈ സംഭവത്തിൽ ഗവർണർക്ക് അനുകൂലമായി വിധി പറഞ്ഞ കൊൽക്കത്ത ഹൈക്കോടതി ഗവർണർ വീട്ടുതടങ്കലിലാണോയെന്ന് ആരാഞ്ഞിരുന്നു. ഗവർണർ അനുമതി നൽകിയാൽ അക്രമത്തിന് ഇരയായവർക്കൊപ്പം സുവേന്ദു അധികാരിക്ക് രാജ്ഭവൻ സന്ദർശിക്കാമെന്നായിരുന്നു കോടതിവിധി. രാജ്ഭവന്റെ നോർത്ത് ഗേറ്റിലെ പൊലീസ് ഔട്ട്പോസ്റ്റിന്റെ സ്ഥാനത്ത് പൊതുജനങ്ങൾക്കായുള്ള വേദി സ്ഥാപിക്കാൻ ഗവർണർക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.

English Summary:

Bengal governor C V Ananda Bose orders Kolkata Police personnel to immediately vacate Raj Bhavan premises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com