‘വിഴിഞ്ഞം ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തി; യുഡിഎഫിന്റെ കുഞ്ഞ്; പാർട്ടിപത്രം എഴുതിയത് കടൽക്കൊള്ള’

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്നു പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അന്ന് ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും സതീശന് സമൂഹമാധ്യമത്തില്‍ കുറിച്ചു.
കടല്‍ക്കൊളള എന്നാണ് പാര്‍ട്ടി മുഖപത്രം അന്നെഴുതിയത്. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെ കിടന്നോട്ടെ എന്ന് കുറിച്ച സതീശന് പദ്ധതി സംബന്ധിച്ച വിഡിയോയും പങ്കുവച്ചിട്ടുണ്ട്.