ADVERTISEMENT

കൊച്ചി ∙ മട്ടാഞ്ചേരിയിൽ വിദേശവനിതകളെ ഉപദ്രവിക്കാൻ ശ്രമം. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും 12 പേരടങ്ങുന്ന സംഘം ആക്രമിച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ അരുൺഭാസി, അഫ്സൽ എന്നിവർക്ക് കല്ലേറിൽ പരുക്കേറ്റു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി 11.55ന് മട്ടാഞ്ചേരി ബസാർ റോഡിൽ കൽവത്തി പാലത്തിനു സമീപമാണ് വിദേശവനിതകളെ ഉപദ്രവിച്ചത്. ഇതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പാലത്തിലിരുന്ന പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്തു.

ഒന്നാം പ്രതിയെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ അച്ഛനും അമ്മയും സഹോദരനും ബലംപ്രയോഗിച്ച് ഇറക്കി കൊണ്ടുപോയി. പൊലീസുകാരുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്.

English Summary:

Foreign Women Harassed in Mattancherry, Police Attacked During Intervention

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com