ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: ഭർത്താവ് അറസ്റ്റിൽ
Mail This Article
×
ആലപ്പുഴ∙ ആലപ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതി (28) ആണ് മരിച്ചത്. ഭർത്താവ് സുമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 6 ന് ഭർതൃവീട്ടിലാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമിത്തിന് എതിരെ സ്വാതിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. സുമിത്ത് തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് സ്വാതി വീട്ടുകാരോട് പറഞ്ഞിരുന്നതായാണ് പരാതിയിൽ പറയുന്നത്.
English Summary:
Husband arrested in woman's suicide case in Alappuzha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.