ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തി. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോളജ് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഉള്‍പ്പെടെ  പെന്‍ഷന്‍ വാങ്ങുന്നതായാണ് കണ്ടെത്തൽ. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചുപിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന രണ്ട് അസിസ്റ്റന്റ് പ്രഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരത്തും രണ്ടാമന്‍ പാലക്കാട്ടും സര്‍ക്കാര്‍ കോളജുകളിലാണ് ജോലി ചെയ്യുന്നത്. മൂന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകർ പെന്‍ഷന്‍ വാങ്ങുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് - 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത് - 224 പേര്‍. മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയൂര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - 46 പേര്‍, ഹോമിയോപ്പതി വകുപ്പ് - 41 പേര്‍, കൃഷി, റവന്യു വകുപ്പ് - 35 പേര്‍ വീതം, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് - 34 പേര്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്  വകുപ്പ് - 31 പേര്‍, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പ് 27 പേര്‍, ഹോമിയോപ്പതി വകുപ്പ് -  25 പേര്‍ എന്നിങ്ങനെയാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക

∙ മറ്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പെന്‍ഷന്‍ പറ്റുന്നവരുടെ എണ്ണം: 

വില്‍പന നികുതി - 14, പട്ടികജാതി ക്ഷേമം - 13, ഗ്രാമ വികസനം, പൊലീസ്, പിഎസ്‌സി, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ - 10 വീതം, സഹകരണം - എട്ട്,  ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി - ഏഴു വീതം, വനം വന്യജീവി - ഒൻപത്, സോയില്‍ സര്‍വെ, ഫിഷറീസ് - ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവസായവും വാണിജ്യവും, ഫയര്‍ഫോഴ്സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കറ്റ് ജനറല്‍ ഓഫിസ് - നാലു വീതം, സാമൂഹിക ക്ഷേമം, റജിസ്ട്രേഷന്‍, മ്യൂസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്സൈസ്, ആര്‍ക്കിയോളജി - മൂന്നു വീതം, തൊഴില്‍, ലീഗല്‍ മെട്രോളജി, മെഡിക്കല്‍ എക്സാമിനേഷന്‍ ലബോട്ടറി, എക്ണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ്, ലോ കോളജുകള്‍ - രണ്ടു വീതം, എന്‍സിസി, ലോട്ടറീസ്, ജയില്‍, തൊഴില്‍, കോടതി, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ്, ഡ്രഗ്സ് കണ്‍ട്രോള്‍, പിന്നാക്ക വിഭാഗ വികസനം, കയര്‍ വികസനം - ഒന്നു വീതം. 

വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധന വകുപ്പ് തീരുമാനം. അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുകയും അര്‍ഹര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

English Summary:

Welfare Pension Fraud Exposed – 1458 Government Employees in Kerala Caught Receiving Social Security Pension, Including College Professors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com