ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തിയതോടെ പരേഡിനു തുടക്കമായി. ദേശീയപതാക ഉയർത്തുന്നതിനു പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടന്നു. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ ഇന്തൊനീഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ ആയിരുന്നു മുഖ്യാതിഥി.

ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിനെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു, ഇന്തൊനീഷ്യയുടെ  പ്രസിഡന്റ് പ്രബോവൊ സുബിയാന്തോ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ് എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിനെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു, ഇന്തൊനീഷ്യയുടെ പ്രസിഡന്റ് പ്രബോവൊ സുബിയാന്തോ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ് എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കര- വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരന്നു. ഇത്തവണത്തെ പരേഡിനു ഇന്തൊനീഷ്യൻ കരസേനയും അണിനിരന്നുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ കരസേന തദ്ദേശീമായി നിർമിച്ച യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിന്റെ ഭാഗമായി. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണക്കാഴ്ച ഒരുക്കി. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെയും സംഘവും ആവശമായി പരേഡിൽ അണിനിരന്നു. അയ്യായിരത്തിലധികം കലാകാരന്മാരാണ് കർത്തവ്യപഥിൽ നടക്കുന്ന കലാവിരുന്നിന്റെ ഭാഗമായത്. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിൽ ഇന്നലെ സൈനിക ക്യാംപിനു നേരെയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരുന്നു.

മുഖ്യാതിഥികൾക്കു പുറമെ ക്ഷണിക്കപ്പെട്ട പതിനായിരത്തോളം അതിഥികളാണ് കർത്തവ്യപഥിൽ നടന്ന പരേഡിനു സാക്ഷ്യം വഹിക്കാനെത്തിയത്. രാജ്യത്തെ വിവിധയിടങ്ങളിൽനിന്നു 34 വിഭാഗത്തിൽപ്പെട്ടവർക്കാണ് പരേഡ് കാണുന്നതിനായി സർക്കാരിന്റെ ക്ഷണം ഉണ്ടായിരുന്നത്. ഇതിൽ നിർമാണ തൊഴിലാളികളും ആശാ വർക്കർമാരും അങ്കണവാടി തൊഴിലാളികളും ഉൾപ്പെട്ടിരുന്നു. ഇതിനു പുറമെ ഗ്രാമീണ സർപഞ്ചുമാർ, ദുരന്ത നിവാരണ പ്രവർത്തകർ, കമ്യൂണിറ്റി റിസോഴ്സ് പഴ്സൻ (കൃഷി സഖി, ഉദ്യോഗ് സഖി, മുതലായവ), പിഎം യശസ്വി പദ്ധതിയിലെ ഗുണഭോക്താക്കൾ, കൈത്തറി കലാകാരന്മാർ, കരകൗശല തൊഴിലാളികൾ, വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ആദിവാസി ഗുണഭോക്താക്കള്‍ തുടങ്ങിയവരും സർക്കാരിന്റെ അതിഥികളായെത്തി.

  • 2 month ago
    Jan 26, 2025 12:11 PM IST

  • 2 month ago
    Jan 26, 2025 11:29 AM IST

  • 2 month ago
    Jan 26, 2025 11:18 AM IST

  • 2 month ago
    Jan 26, 2025 11:18 AM IST

  • 2 month ago
    Jan 26, 2025 10:51 AM IST

  • 2 month ago
    Jan 26, 2025 10:35 AM IST

    റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു

  • 2 month ago
    Jan 26, 2025 10:27 AM IST

    പ്രസിഡന്റ് ദ്രൗപതി മുർമുവും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും റിപബ്ലിക് ദിന ചടങ്ങിനെത്തി.

  • 2 month ago
    Jan 26, 2025 08:14 AM IST

    central-stadium
    തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന്. ചിത്രം ∙ റിങ്കു രാജ് മട്ടാഞ്ചേരിയിൽ‌.
  • 2 month ago
    Jan 26, 2025 08:09 AM IST

  • 2 month ago
    Jan 26, 2025 08:00 AM IST

    ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങൾ ശക്തിപ്പെടട്ടേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

English Summary:

Republic Day 2025 Live Updates: 76th Republic Day celebrations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com