ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ആലപ്പുഴ∙ സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ശൈലിയിൽ കടലിന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആഴക്കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോൺഗ്രസ് നടത്തുന്ന സമരം തോട്ടപ്പള്ളിക്കു സമീപം ആഴക്കടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടെൻഡർ എടുക്കുന്ന കമ്പനി പഠനം നടത്തുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കോടികൾ മുടക്കി ടെൻഡർ എടുക്കുന്ന കമ്പനി സാമൂഹികാഘാത  പഠനം നടത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് അനുകൂല റിപ്പോർട്ട് ഉണ്ടാകുമോയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. 

g-venugopal3
കെ.സി.വേണുഗോപാല്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നു. ചിത്രം: മനോരമ

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കണം. ആവശ്യമെങ്കിൽ സർവകക്ഷി നേതാക്കളെയും ഒപ്പം കൂട്ടണം. ഏതറ്റം വരെയും പോയി പ്രതിഷേധം നടത്തും. വിഷയം പാർലമെന്റിൽ ഉന്നയിക്കും. പാർലമെന്റിലേക്കും സമരം വ്യാപിപ്പിക്കും. പ്രധാനമന്ത്രിയെ ഹലോ മിസ്റ്റർ നരേന്ദ്ര മോദി എന്നാണു കെ.സി. വേണുഗോപാൽ അഭിസംബോധന ചെയ്തത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വേണുഗോപാലിനെ വിഡിയോ കോളിൽ വിളിച്ചു സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.

g-venugopal2
കെ.സി.വേണുഗോപാല്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നു. ചിത്രം: മനോരമ
English Summary:

Deep-Sea Mining: K.C. Venugopal join fishermen's protest against ocean wealth plunder, urging PM Modi's intervention.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com