ADVERTISEMENT

കോഴിക്കോട് ∙ ഈങ്ങാപ്പുഴയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെയും താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെയും കുടുംബങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഗെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഷിബിലയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ച അന്വേഷിക്കണമെന്നും പ്രതിയായ ഭർത്താവ് യാസിറിന് തക്ക ശിക്ഷ നൽകണമെന്നും ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഷിബില നൽകിയ പരാതിയിൽ അന്വേഷണം വൈകിയ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും  കാരണക്കാരായ എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹത്തോട്  ആവശ്യപ്പെട്ടെന്നും ബന്ധുക്കൾ പറഞ്ഞു. യാസിറിന്റെ കുടുംബത്തിനെതിരെ വനിതാ കമ്മിഷന് പരാതി നൽകുമെന്നും ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ അറിയിച്ചു.

പത്താം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്കുള്ള പങ്ക് അന്വേഷിക്കണമെന്നു കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുട്ടികൾക്ക് അക്രമത്തിന് രക്ഷിതാക്കൾ നൽകിയ പ്രേരണ അന്വേഷണത്തിൽ ഉൾപ്പെടുത്തണം. രണ്ടു കുട്ടികളുടെ രക്ഷിതാക്കൾക്കു കൃത്യത്തിൽ പങ്കുണ്ട്. നഞ്ചക്ക് ഉൾപ്പെടെ വീട്ടിൽ സൂക്ഷിച്ച രക്ഷിതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നു ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു.

English Summary:

Thamarassery Shibila and Shahabaz murder case: Families of Shibila and Shahabaz met Kerala CM Pinarayi Vijayan demanding a thorough investigation into police inaction and justice for their loved ones.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com