ADVERTISEMENT

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.

കെണിയൊരുക്കൂ, വീഴാന്‍ റെഡിയായി ഞങ്ങളുണ്ട്; സൈബര്‍ തട്ടിപ്പുകാര്‍ക്ക് തലസ്ഥാനത്ത് ചാകരക്കാലം

പ്രതീകാത്മക ചിത്രം  Image Credit: Михаил Руденко/istockphoto.com
പ്രതീകാത്മക ചിത്രം Image Credit: Михаил Руденко/istockphoto.com

അധ്യാപകര്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് തട്ടിപ്പിനിരയായത്. പല തരത്തില്‍ ബോധവല്‍ക്കരണം നല്‍കിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ വിദ്യാസമ്പന്നരായ ആളുകള്‍ പോലും ഇത്തരക്കാരുടെ തട്ടിപ്പില്‍ ചെന്നു വീഴുന്നത് ആശ്ചര്യമാണെന്നു സൈബര്‍ പൊലീസ് തന്നെ പറഞ്ഞു.
പൂർണരൂപം വായിക്കാം...

‘പൂരം കലക്കൽ’ ആസൂത്രിതം; മേയറെ സിപിഎം പുറത്താക്കണം; വനവാസത്തിനില്ല: സുനിൽകുമാർ

വി.എസ്. സുനിൽ കുമാർ (Photo courtesy: facebook/advvssunilkumar)
വി.എസ്. സുനിൽ കുമാർ (Photo courtesy: facebook/advvssunilkumar)

സുരേഷ് ഗോപിയും കെ.മുരളീധരനും സുനിൽകുമാറും ഒപ്പത്തിനൊപ്പം പോരാടുന്ന പ്രതീതിയാണ് തൃശൂരിൽ ആദ്യന്തം ഉണ്ടായത്. പക്ഷേ ഫലം വന്നപ്പോൾ എഴുപതിനായിരത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു.തന്നെ ഞെട്ടിച്ച ആ തോൽവിയുടെ കാരണങ്ങൾ സുനിൽ ഈ അഭിമുഖത്തിൽ തുറന്നു പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിൽ പൂരം പ്രേമികളെ മുഴുവൻ രോഷത്തിലാക്കിയ പ്രശ്നങ്ങളുടെ ഉറവിടത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു.
പൂർണരൂപം വായിക്കാം...

അതിർത്തി കടന്ന് പന്നികളെത്തി: വൈകാതെ പോർക്ക് വില 500ലെത്തും !...

pig-farm-4

60 കിലോയിൽ താഴെ മാത്രം തൂക്കം വരുന്ന പന്നികളിൽ നല്ലൊരു പങ്കും രോഗം ബാധിച്ചവയെപ്പോലെയെന്ന് കർഷകർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അതായത്, ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ട പന്നികളെ കൂട്ടത്തോടെ ഇവിടേക്ക് എത്തിക്കുന്നു. ഈ പ്രവണത വലിയൊരു വിപത്തിലേക്കാണ് പോകുന്നതെന്ന് പറയാതെ വയ്യ. നിലവിൽ കേരളത്തിലെ ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. അതുമാത്രമല്ല, വീണ്ടുമൊരു തവണകൂടി ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടാൽ സ്ഥിതി വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.
പൂർണരൂപം വായിക്കാം...

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ

Image Credit : Arthit_Longwilai / IstockPhoto
Image Credit : Arthit_Longwilai / IstockPhoto

ജനനസമയം അനുസരിച്ചു ഭാവിയും ജീവിത സാഹചര്യവും വ്യത്യാസപ്പെടുമെങ്കിലും നക്ഷത്രസ്വഭാവമനുസരിച്ചു ഏതു സാഹചര്യത്തിലും തിളങ്ങാൻ കഴിവുള്ളവരുണ്ട് . ജീവിതത്തിലുടെനീളം ഭാഗ്യം ഇവരെ തേടിയെത്തും. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊന്നും ഈ നക്ഷത്രക്കാരെ അധികം അലട്ടാറില്ല. ജോലിയിൽ ഉയർന്ന സ്ഥാനത്തെത്തുന്ന ഇവർ സാമ്പത്തികമായും ഉന്നതനിലയിലായിരിക്കും.
പൂർണരൂപം വായിക്കാം...

ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള പോയിന്റ് ! അത് എവറസ്റ്റിലല്ല

ചിംബൊറോസോ (Photo:X/@rEarthPorn_)
ചിംബൊറോസോ (Photo:X/@rEarthPorn_)

ശരാശരി സമുദ്രനിരപ്പിൽ നിന്ന് 8848 മീറ്റർ ഉയരത്തിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഭൂമിയുടെ കേന്ദ്രഭാഗത്തു നിന്നു കണക്കുകൂട്ടുമ്പോൾ, കേന്ദ്രഭാഗത്തിന് ഏറ്റവും അകലെയുള്ള പോയിന്റ് ചിംബൊറോസോയിലാണ്. ഭൂമിക്ക് പൂർണ വൃത്താകൃതിയല്ലെന്നും ദീർഘവൃത്തത്തിലാണ് ഇതുള്ളതെന്നും നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതേ സവിശേഷത കൊണ്ടാണ് ചിംബൊറോസോ ഏറ്റവും ഉയരമുള്ള ഭാഗമായി പരിഗണിക്കപ്പെടുന്നത്.
പൂർണരൂപം വായിക്കാം...

കൗമാരത്തിലെ നഗ്നചിത്രത്തിനു മുന്നിൽ വീണ്ടും റോസ്; ചിത്രകാരൻ പിതാവ് തന്നെ

ലൂസിയൻ ഫ്രോയിഡ്, Image Credit: Jane Bown / Camera Press / Redux
ലൂസിയൻ ഫ്രോയിഡ്, Image Credit: Jane Bown / Camera Press / Redux

ഭാവിയിലേക്കല്ല; ഈ നിമിഷത്തിലേക്ക്. അതിജീവിക്കാനല്ല; ജീവിക്കാൻ. ഇതുവരെ സ്വന്തം കഥയെഴുതാതെ പ്രശസ്തയായ റോസ് ബോയ്ട് സ്വന്തം ചിത്രത്തിലേക്കു നോക്കുകയാണ്. കുപ്രശസ്തമായ നേക്കഡ് പോർട്രേറ്റിലേക്കു തന്നെ. പിതാവിനൊപ്പമുള്ള മറ്റു രണ്ടു ചിത്രങ്ങളെക്കുറിച്ചും. അദ്ദേഹത്തിനൊപ്പവും ശേഷവുമുള്ള ജീവിതത്തെക്കുറിച്ചും.
പൂർണരൂപം വായിക്കാം...

ഇഷ, ആകാശ് പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി നിത

nita-ambani-art
നിത അംബാനിയും മുകേഷ് അംബാനിയും∙ ചിത്രം: ഇൻസ്റ്റഗ്രാം

നിത അംബാനിയുടെ പ്രസവസമയത്ത് മുകേഷ് അംബാനി ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രയിൽ ആയിരുന്നു. ഇന്ത്യയിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്ത സമയത്താണ് അമേരിക്കയിലേക്ക് അടിയന്തരമായി മടങ്ങിയെത്തണമെന്ന് അംബാനിക്ക് അറിയിപ്പ് ലഭിച്ചത്. അതോടെ അദ്ദേഹം അമ്മ കോകില ബെന്നുമായി തിരികെ അമേരിക്കയിലേക്ക് യാത്ര ആരംഭിച്ചു.
പൂർണരൂപം വായിക്കാം...

വരുമാനം നൽകുന്ന വീട്! പുതിയകാല കേരളത്തിന് ചേർന്ന മോഡൽ

clt-house-ext

ഒരുപരിധി കഴിഞ്ഞാൽ വീട് ഒരു 'ഡെഡ് ഇൻവെസ്റ്റ്‌മെന്റ്' ആകുമെന്ന തിരിച്ചറിവിൽ, 'വരുമാനം നൽകുന്ന വീട്' എന്ന കൺസെപ്റ്റിലാണ് ഇവിടെ കാര്യങ്ങൾ. അതായത് നിലവിൽ ദമ്പതികൾക്ക് സ്‌കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. അവർക്ക് പ്രത്യേകം മുറികൾ, സൗകര്യങ്ങൾ വേണം. കുറെ വർഷങ്ങൾക്കുശേഷം ഉന്നത വിദ്യാഭ്യാസം- തൊഴിൽ ആവശ്യങ്ങൾക്കായി കുട്ടികൾ പറന്നുപോകുമ്പോൾ വീട് ശൂന്യമാകും. ആ സമയം മുകൾനില വാടകയ്ക്ക് നൽകിയാൽ വരുമാനവും ലഭിക്കും, ഒറ്റപ്പെടൽ ഒഴിവാക്കുകയും ചെയ്യാം.
പൂർണരൂപം വായിക്കാം...

11 വയസുകാരിയുടെ പ്രതിഫലം ഒരു കോടി; മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി സിതാര

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിൽ 1.9 മില്യൺ ഫോളോവേഴ്സ് ഉള്ള ഈ കുട്ടിത്താരം പക്ഷേ ചില്ലറക്കാരിയല്ല. ഈ ചെറിയ പ്രായത്തിൽ തന്നെ വലിയ പ്രശസ്തിയാണ് സിതാരയെ തേടിയെത്തിയിരിക്കുന്നത്. വെറും 11 വയസുള്ളപ്പോൾ തന്റെ ആദ്യത്തെ പ്രൊജക്ടിൽ ഒപ്പു വെച്ചിരിക്കുകയാണ് താരം.
പൂർണരൂപം വായിക്കാം...

പ്രമേഹത്തെ പിടിച്ചുകെട്ടാം; വൈറ്റമിൻ ബി 12 അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രം മതി

healthy-food-woman-eating-djiledesign-Shutterstock
Representative image. Photo Credit:djiledesign/Shutterstock.com

പ്രമേഹം മൂലം വിഷമിക്കുന്ന ആളാണോ എങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വൈറ്റമിൻ ബി12 അടങ്ങിയ ഭക്ഷണ കഴിച്ചാൽ മതിയാകും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നറിയാം.
പൂർണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com