ലൈക്കുകൾ വാരിക്കൂട്ടിയ വാരിയർ, ഡോളറിനെ ഇല്ലാതാക്കുമോ ട്രംപ്? – വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
എസ്എഫ്ഐയിൽനിന്ന് ബിജെപി വഴി കോൺഗ്രസിലേക്ക്; അണികളുടെ ലൈക്കുകൾ വാരിക്കൂട്ടിയ വാരിയർ
അടൽ ബിഹാരി വാജ്പേയിയുടെ കവിത പോലെയുള്ള പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് സന്ദീപ് ബിജെപിയിലേക്ക് എത്തുന്നത്. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ചു നടന്ന പയ്യൻ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ തുടങ്ങി. കംപ്യൂട്ടർ ഡിപ്ലോമാധാരിയായ സന്ദീപ് കംപ്യൂട്ടർ വഴി തന്നെയാണ് സംസ്ഥാനമൊട്ടാകെയുള്ള ബിജെപി പ്രവർത്തകരുടെ ആരാധാനാപാത്രമാകുന്നത്.
അന്ന് 5000, ഇന്ന് മൂല്യം 93,000; ഡോളറിനെ ഇല്ലാതാക്കുമോ ട്രംപ്? യുഎസ് ‘ലാഭിക്കും’ 2 ലക്ഷം കോടി!
യുഎസ് നയം മാറ്റുന്നതോടെ ക്രിപ്റ്റോയോടുള്ള സമീപനത്തിൽ മറ്റു രാജ്യങ്ങളും പിടി അയച്ചേക്കാൻ സാധ്യതകളേറെ; പ്രത്യേകിച്ച് യുഎസ് സാമ്പത്തിക നയങ്ങൾ നേരിട്ട് സ്വാധീനം ചെലുത്താറുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളിൽ. യുഎസിലെ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകർക്ക് ഗുണം ചെയ്യുമോ? അതോ ട്രംപിന്റെ വാക്ക് വിശ്വസിച്ചിരുന്നവർ വെട്ടിലാകുമോ?
ധനുഷ്കോടിയിൽ നിന്ന് വെറും 27 കി.മീ; നമ്മുടെ 1 രൂപ ഇവിടെ മൂന്നര രൂപ, വിസ്മയക്കാഴ്ചകളുടെ ശ്രീലങ്ക
കേരളത്തിൽനിന്ന് ഒന്നര മണിക്കൂർ വിമാനയാത്ര കൊണ്ട് എത്താവുന്ന, കാഴ്ചയിലും രുചിയിലും ഭൂമിശാസ്ത്രത്തിലുമെല്ലാം കേരളവുമായി സാമ്യമുള്ള, അതിസുന്ദരമായ നാട്. ഉപജീവനത്തിനായി അറബിനാടുകളിലേക്കുള്ള കുടിയേറ്റം തുടങ്ങുംമുൻപ് നമ്മുടെ നാട്ടുകാർ കേരളത്തിൽനിന്നു കടൽ കടന്നെത്തിയത് സിലോണിലേക്കായിരുന്നു.
10,000 Sq.ft, 4 നില, വൻ ആഡംബരം: ഇത് കേരളത്തിലെ അമേരിക്കൻ വീട്!
40 സെന്റിൽ നാലു നിലകളിൽ ഏകദേശം 10000 സ്ക്വയർഫീറ്റിലാണ് വീട്. ഇവിടെ കാർ പോർച്ചില്ല, സിറ്റൗട്ടും വരാന്തയുമില്ല, വീടിന്റെ മുൻവശത്തെ ഭിത്തികൾ പെയിന്റ് ചെയ്തിട്ടില്ല, പകരം നാച്ചുറൽ സ്‌റ്റോൺ ക്ളാഡിങാണ് പതിച്ചിരിക്കുന്നത്. ബാംഗ്ലൂർ സ്റ്റോണും ബോക്സ് കട്ട് കോബിളുമാണ് ലാൻഡ് സ്കേപ്പിൽ ഉപയോഗിച്ചിരിക്കുന്നത്.
രഹസ്യ പ്രപഞ്ചത്തിന്റെ പൂട്ടു തുറന്ന സാഹിത്യകാരൻ; എഴുത്തിന്റെ 25 വർഷങ്ങളെക്കുറിച്ച് വി.ജെ.ജയിംസ്
വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ഔദ്യോഗികജീവിതം നയിച്ച വി.ജെ. ജയിംസ് കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബഷീർ പുരസ്‌കാരം എന്നിങ്ങനെ അനേകം പുരസ്കാരങ്ങൾ കരസ്ഥമാക്കി. ആന്റിക്ലോക്കിന്റെ ഇംഗ്ലിഷ് പരിഭാഷ 2021-ലെ ജെസിബി സാഹിത്യപുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും ചെയ്തു.
ഏഴു സെന്റിൽനിന്ന് ഒരു ലക്ഷം ഉറപ്പ്: 1500 ഗ്രോബാഗും മൂന്നു ടൺ ഇഞ്ചിയും; മാതൃകയാക്കേണ്ട രീതി
വർഷങ്ങളായി കർണാടകയിലും മറ്റും 50 ഏക്കറോളം സ്ഥലത്ത് ഇഞ്ചിയും മറ്റു വിളകളും കൃഷി ചെയ്തുവരുന്ന പരിചയസമ്പന്നന്‍. പരമ്പരാഗതരീതിയിൽ വാരങ്ങളുണ്ടാക്കി അടിവളം ചേർത്ത്, പുത നൽകി, തളിനനയും തളിവളവുമൊക്കെ നൽകി ഇഞ്ചിക്കൃഷി ചെയ്തു മികച്ച നേട്ടമുണ്ടാക്കാനും ബിനേഷിനു കഴിഞ്ഞിട്ടുണ്ട്.
ശ്വസിക്കാനാകാതെ ഡൽഹി; രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും മലിനമായ വായു
ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിത്. ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര സൂചിക 450നു മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താരതമ്യേന കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഫരീദാബാദിലാണ്. ഇവിടെ എക്യുഐ 320 ആണ്.
ഉണക്കമുന്തിരി നിങ്ങൾ ഇങ്ങനെയാണോ കഴിക്കുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ...
കറുത്ത ഉണക്കമുന്തിരി കഴിക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പൊതുവെ പറയാറുള്ളത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവെച്ച് കുതിർത്തതിനു ശേഷം വേണം ഇത് കഴിക്കാനെന്നാണ്. അത് വെറുതെ പറയുന്നതല്ല. അതിന് കൃത്യമായ കാരണമുണ്ട്. എന്തുകൊണ്ടാണ് കറുത്ത മുന്തിരി വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം കഴിക്കണമെന്ന് പറയുന്നത്?
27.3 ലക്ഷം രൂപ വാർഷിക ശമ്പളം, സംശയിക്കേണ്ട ഇതു തന്നെ ഭാവിയിലെ കോഴ്സ്
വിദേശ വാണിജ്യത്തിലും ബിസിനസ് അനലിറ്റിക്സിലും എംബിഎ വിദേശവാണിജ്യ രംഗത്തെ പരിശീലന ഗവേഷണങ്ങൾക്കു പേരുകേട്ട സ്‌ഥാപനമാണ് ന്യൂഡൽഹി ആസ്ഥാനമായ ഐഐഎഫ്‌ടി
ശരീരഭാരം കുറയ്ക്കണോ? രാവിലെ ഈ ശീലങ്ങൾ പിന്തുടരൂ, വണ്ണം വയ്ക്കുകയേയില്ല
ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നവരിൽ പൊതുവായി കാണുന്ന പ്രത്യേകത അവരെല്ലാം വളരെ നേരത്തെ ഉറക്കമെഴുന്നേൽക്കുന്നവരാണ് എന്നാണ്. രാത്രി പത്തുമണിക്ക് കിടന്ന് രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക് എഴുന്നേൽക്കാം. 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ലഭിക്കാൻ ഈ ശീലം സഹായിക്കും.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്