വിടവാങ്ങി ഇന്ത്യയുടെ മാന്ത്രിക താളം; ഡോളർ തൊട്ടാൽ തീക്കളിയെന്ന് ട്രംപ് – വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മൂന്നാം വയസ്സിൽ പാത്രത്തിൽ താളമിട്ടു, പിന്നെ തബലയിൽ വിസ്മയം; ഇന്ത്യയുടെ മാന്ത്രിക താളം
മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുളള ഏതാനും സിനിമകൾക്കു സംഗീതം നൽകി. അറ്റ്‌ലാന്റ ഒളിംപിക്‌സിന്റെ (1996) ഉദ്ഘാടന ചടങ്ങുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തി. നല്ലൊരു അഭിനേതാവു കൂടിയായ സാക്കിർ ഹുസൈന്‍ ഏതാനും ബോളിവുഡ് സിനിമകളിലും ബ്രിട്ടിഷ് സിനിമകളിലും പ്രധാനവേഷങ്ങളും കൈകാര്യം ചെയ്‌തു.
അത് നടന്നാൽ പ്രവാസി വരുമാനം കുതിച്ചുയരും; ഡോളറിനെ തൊട്ടാൽ തീക്കളിയെന്ന് ട്രംപ്; വരും 100% നികുതി? ഇന്ത്യ പറഞ്ഞു: ‘ആ നീക്കത്തിനില്ല’...
ഡോളറിനെ തൊട്ടുകളിച്ചാൽ അക്കളി തീക്കളിയെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി ഉയർത്താനുള്ള സാഹചര്യമെന്താണ്? ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ട്രംപിനെതിരെയും ഡോളറിനെതിരെയും നീക്കങ്ങൾ നടത്തുകയാണോ? രാജ്യാന്തര വ്യാപാരത്തിൽനിന്ന് യുഎസ് ഡോളർ അപ്രത്യക്ഷമാകുമോ? അതിനു പ്രതികാരമായി 100 ശതമാനം ഇറക്കുമതിയെന്ന നയം ട്രംപ് നടപ്പാക്കിയാൽ അത് അമേരിക്കയേയും ലോകത്തേയും എങ്ങനെ ബാധിക്കും? നാട്ടിലേക്കു പണമയയ്ക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വരുമാനവും സമ്പാദ്യവും വർധിപ്പിക്കുന്ന നീക്കമാണോ അണിയറയിൽ നടക്കുന്നത്?
കസ്റ്റമറായി വന്നു, കണ്ടു, ഇഷ്ടപ്പെട്ടു; പണം മുടക്കി സമാന്ത; ലോകത്തിനു ഭക്ഷണമുണ്ടാക്കി ഇന്ത്യൻ സ്റ്റാർട്ടപ്
മണ്ണില്ലാക്കൃഷി കൂടുതൽ ആളുകളിലേക്ക് എത്തിത്തുടങ്ങിയ കാലമാണിത്. നഗരഭവനങ്ങളിൽ ഹൈഡ്രോപോണിക്സ് അടുക്കളത്തോട്ടങ്ങൾ ഒരുക്കി നൽകുന്ന ഒന്നിലധികം സംരംഭങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അത്തരം ഇൻഡോർ ഫാമുകളിൽ എക്സോട്ടിക് പച്ചക്കറികൾ ഉൽപാദിപ്പിച്ചു വിൽക്കുന്നവർ പോലുമുണ്ട്. ഇതൊക്കെയാണെങ്കിലും നമ്മുടെ ഹൈഡ്രോണിക്സ് ശൈശവദശയിൽ തന്നെ.
അകത്തും പുറത്തും നല്ല രസമുള്ള കാഴ്ചകൾ; നാട്ടിലെ താരമായി വീട്; വിഡിയോ...
വീതി കുറഞ്ഞ് നീളത്തിലുള്ള 12 സെന്റ് പ്ലോട്ടിൽ സമകാലിക- ട്രോപ്പിക്കൽ ശൈലികൾ സമന്വയിപ്പിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. രണ്ട് തട്ടുകളിലായി ചരിച്ചു നിർമിച്ചിട്ടുള്ള മേൽക്കൂര പുറംകാഴ്ചയിൽ കൂടുതൽ ഭംഗിയേകുന്നു. സ്പെയിനിൽ നിന്ന് ഇറക്കുമതി ചെയ്ത ക്ലേ ടൈലുകളാണ് മേൽക്കൂരയിൽ വിരിച്ചത്. മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ച് ഭംഗിയാക്കി. വശത്തായി വീടിന്റെ മിനിയേച്ചർ ശൈലിയിൽ കാർപോർച്ചുമുണ്ട്.
ബാല്യകാലസഖിയും മഞ്ഞുമൊക്കെ എത്ര വർഷമായി? മലയാള സാഹിത്യത്തിന്റെ ആഘോഷങ്ങൾക്കും 2024 സാക്ഷി!...
മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയ വർഷമായിരുന്നു 2024. കൃതികളുടെ പ്രസിദ്ധീകരണം മാത്രമല്ല, മലയാളത്തിലെ പ്രധാനപ്പെട്ട ചില കൃതികളുടെ സുപ്രധാന പ്രസിദ്ധീകരണ വാർഷികങ്ങളും ഈ വർഷം ആഘോഷിച്ചു. ഈ വാർഷികങ്ങൾ കാലാതീതമായ സാഹിത്യസൃഷ്ടികളുടെ സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നതാണ്. പല പുസ്തകങ്ങളും പ്രസിദ്ധീകൃതമായിട്ട് ഇത്രയധികം വർഷമായോ എന്നു പോലും സംശയം തോന്നിയേക്കാം.
41 ആണത്രേ പ്രായം; ‘ഗോട്ടി’ലെ മഞ്ഞസാരിയും ‘96’ലെ ചുരിദാറും: ലുക്കിലും സ്റ്റൈലിലും വിട്ടുവീഴ്ചയില്ലാത്ത തൃഷ
സിനിമയിൽ സ്ത്രീകൾ ഇത്രയും കാലം ഹീറോയിൻ ആയി തുടരുക എന്നത് വളരെ ചുരുക്കം പേർക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. തന്റെ സൗന്ദര്യവും ലുക്കും ഇപ്പോഴും ചെറുപ്പമായി നിലനിർത്താറുണ്ട് തൃഷ. അതുകൊണ്ട് തന്നെയാണ് അവർ നായിക നടിയായി തുടരുന്നതും.
ചുഴലിയും പ്രളയവും മാറിമാറി, മണ്ണിലടിഞ്ഞ് ജീവനുകൾ; 2024ൽ ഇന്ത്യയെ നടുക്കിയ പ്രകൃതി ദുരന്തങ്ങൾ
നിർമിത ബുദ്ധി ഭൂമിയിലെ സർവ്വതും നിയന്ത്രിക്കുന്ന തരത്തിലേക്ക് വളർന്ന 2024 ലും മനുഷ്യന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് പ്രകൃതി ദുരന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഹാരതാണ്ഡവമാടി. ഭൂകമ്പങ്ങൾ, പ്രളയം, കാട്ടുതീ, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ തുടങ്ങിയവയെല്ലാം ആഗോളതലത്തിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും ജീവിതവും അപഹരിച്ചു.
‘അച്ഛനോട് മിണ്ടമ്മേ അച്ഛൻ പാവല്ലേ’; മൂന്നു വയസ്സുകാരന്റെ നിഷ്കളങ്കമായ ആ ചോദ്യം മാറ്റിമറിച്ച ജീവിതം...
അവർക്കിടയിലെ മൗനം സജീവിൽ കുറ്റബോധത്തിന്റെ അലകൾ തീർക്കുന്നുണ്ട്. രാജി നിനക്കെന്നെ ഒന്ന് വഴക്കെങ്കിലും പറഞ്ഞു കൂടെ എന്ന ചോദ്യം പലവുരു അവർത്തിക്കപ്പെട്ടിട്ടും രാജി മിണ്ടാൻ തയ്യാറായില്ല . ഈ ഘട്ടത്തിലാണ് ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും സാക്ഷിയാകേണ്ടി വന്ന കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യം.
പുതുവർഷത്തിൽ വേണം ലൈഫിനൊരു ‘ടേക്ഓഫ്’; ജീവിതം മാറ്റും 10 കാര്യങ്ങൾ
നിങ്ങള്‍ ഇന്നലെ എങ്ങനെ ആയിരുന്നോ, അതില്‍നിന്ന് ഒരു ശതമാനമെങ്കിലും മെച്ചപ്പെടാന്‍ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കണം. 10 മിനിറ്റത്തേക്ക് ആണെങ്കില്‍ കൂടി പുതുതായി എന്തെങ്കിലും പഠിക്കാന്‍ നോക്കണം. ഒരു പുസ്‌തകം വായിക്കാനോ, ഒരു നല്ല പോഡ്‌കാസ്‌റ്റ് കേള്‍ക്കാനോ നിങ്ങള്‍ ആര്‍ജിക്കാന്‍ ആഗ്രഹിച്ച ഏതെങ്കിലും ഒരു നൈപുണ്യശേഷി നേടാനോ ഈ സമയം നീക്കിവയ്‌ക്കണം.
മദ്യം ഏത് അളവിൽ കുടിക്കാം? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യത്തിന് കേടില്ല
മദ്യം ശരീരത്തിനു ഗുണകരമല്ലെന്ന് അറിയാമല്ലോ? പരമാവധി മദ്യത്തിന്റെ ഉപയോഗത്തിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുകയാണ് നല്ലത്. ഏതെങ്കിലും സാഹചര്യത്തിൽ മദ്യം ഉപയോഗിക്കാനിടയാകുന്നെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്