ADVERTISEMENT

വെല്ലിങ്ടൻ ∙ സംവാദവേളകളിലെ പക്വതയ്ക്കും നേതൃമികവിനും പ്രശംസ നേടിയിട്ടുള്ള ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ പ്രതിപക്ഷനേതാവിനെക്കുറിച്ചു മോശം ഭാഷയിൽ അടക്കം പറഞ്ഞത് ‘ഓൺ’ ആയിരുന്ന മൈക്കിലൂടെ പുറത്തുകേട്ടു. ക്ഷമ പറ​ഞ്ഞു തലയൂരിയെങ്കിലും ഏതാനും മാസങ്ങളായി ജനപ്രീതിയിൽ ഇടിവു നേരിടുന്ന ജസിൻഡയ്ക്ക് സഭയിലെ പിഴവ് വലിയ ക്ഷീണമായി. 

പ്രതിപക്ഷത്തെ ചെറുപാർട്ടിയായ ആക്ടിന്റെ നേതാവ് ഡേവിഡ് സിമോറിനെയാണ് സഭയിലെ ചോദ്യോത്തര വേളയിൽ ജസിൻഡ അസഭ്യം പറഞ്ഞത്. ഭരണത്തിലെ പിഴവുകൾ എന്നെങ്കിലും ഏറ്റു പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ച സിമോറിന് മറുപടി നൽകിയ ശേഷം, അടുത്തിരുന്ന ഉപപ്രധാനമന്ത്രി ഗ്രാന്റ് റോബട്സനോടായി ശബ്ദം താഴ്ത്തി മോശം പരാമർശം നടത്തുമ്പോൾ മൈക്ക് പ്രവർത്തിക്കുണ്ടെന്ന കാര്യം ജസിൻഡ ശ്രദ്ധിച്ചില്ല. മവോരി ആദിവാസി വേരുകളുള്ള സിമോറിനെ ആദിവാസിക്ഷേമ മന്ത്രി വില്ലി ജാക്സൻ ഏതാനും മാസം മുൻപു പരിഹസിച്ചതും വിവാദമായിരുന്നു.

English Summary: New Zealand prime minister Jacinda Ardern apologises formp insult caught on mic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com