ഞണ്ടുകറിയുണ്ടെങ്കിൽ രണ്ടുകറി വേണോ? ഹോട്ട് ആൻഡ് സ്പൈസി റോസ്റ്റ് : വിഡിയോ
Mail This Article
ഞണ്ടിനെ വാങ്ങുമ്പോൾ പൊന്നുള്ളതു കിട്ടിയാൽ രുചിയുടെ പൊടിപാറും. എന്താണീ പൊന്ന്? ഞണ്ടിന്റെ മുട്ടയാണ്, പെൺഞണ്ടുകൾക്കാണു പൊന്ന്. ശരിക്കും പൊന്നിന്റെ നിറം. പൊന്നിനേക്കാൾ മൂല്യമേറിയ സ്വാദ്. സീ ഫുഡ് ഭക്ഷണപ്രിയർക്കു പൊന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഞണ്ടുണ്ടായാൽ മതി, പിന്നെ രണ്ടാമതൊരു കൂട്ടാൻ വേണ്ട! വെന്തുകഴിഞ്ഞാൽ തീ നിറത്തിൽ, മസാലയിൽ പൊതിഞ്ഞിരിക്കുന്ന എരിപൊരി സ്വാദ്. നല്ല കുത്തരി ചോറിന്റെ കൂടെ ഒരു പിടി പിടിച്ചാൽ...
ചേരുവകൾ
- മഡ് ക്രാബ് – 1 കിലോഗ്രാം
- വെളുത്തുള്ളി – 50 ഗ്രാം
- ഇഞ്ചി – 50 ഗ്രാം
- ജീരകം – 5 ഗ്രാം
- കുരുമുളക് – 5 ഗ്രാം
- എണ്ണ – 100 മില്ലി
- പച്ചമുളക് – 20 ഗ്രാം
- സവാള – 250 ഗ്രാം
- കറിവേപ്പില – 5 ഗ്രാം
- മുളകുപൊടി – 20 ഗ്രാം
- മഞ്ഞൾപ്പൊടി – 10 ഗ്രാം
- ഗരം മസാല – 3 ഗ്രാം
- തക്കാളി – 250 ഗ്രാം
- മല്ലിപ്പൊടി – ഗ്രാം
- ഫ്രെഷ് ക്രീം – 40 മില്ലിലിറ്റർ
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ വെളുത്തുള്ളി, ഇഞ്ചി, ജീരകം, കുരുമുളക് എന്നിവ ചതച്ചെടുക്കുക.
ഒരു ഫ്രൈയിങ് പാൻ വച്ച് അതിലേക്കു മിക്സിയിലരച്ചെടുത്ത മിക്സ് ഇട്ട് അതിലേക്ക് സവാളയും പച്ചമുളകും തക്കാളിയും ചുവന്ന മുളകു പൊടിയും മഞ്ഞൾപൊടിയും ഇട്ട് ഈ മസാല നന്നായി യോജിപ്പിക്കുക. ഇതിലേക്കു കഷണങ്ങളാക്കിയ ഞണ്ട് ചേർക്കാം. വെന്ത ശേഷം കറിവേപ്പിലയും ഫ്രെഷ്ക്രീമും കുറച്ചു ഗരം മസാലയും ചേർത്തു യോജിപ്പിച്ചു വിളമ്പാം.
Content Summary : Enjoy your meal with hot and spicy mud crab roast.