നാടൻ രുചിയിൽ ചക്ക എരിശ്ശേരി
Mail This Article
×
ചക്ക കൊണ്ടുള്ള എല്ലാ വിഭവങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. രുചികരമായൊരു ചക്ക എരിശ്ശേരി തയാറാക്കി നോക്കിയാലോ?
ചേരുവകൾ
ചക്ക വേവിക്കാൻ:
- ചക്കയും ചക്കക്കുരുവും -മൂന്ന് കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- പച്ചമുളക് - രണ്ട്
- മഞ്ഞൾപ്പൊടി - അരടീസ്പൂൺ
അരപ്പിനു വേണ്ടത്:
- തേങ്ങ - അരക്കപ്പ്
- ജീരകം - കാൽ ടീസ്പൂൺ
- വെളുത്തുള്ളി ചെറുത് -1
- ചെറിയ ഉള്ളി - 2 രണ്ട്
- പച്ചമുളക് - ഒന്ന്
- കറിവേപ്പില - മൂന്ന് ഇതൾ
കടുക് വറുക്കാൻ:
- വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
- കടുക് - ഒരു ടീസ്പൂൺ
- ചെറിയഉള്ളി- 3, 4 എണ്ണം
- വെളുത്തുള്ളി - 4എണ്ണം ചതച്ചത്
- ഉണക്കമുളക് - രണ്ട് എണ്ണം
- തേങ്ങാപ്പീര - 2 ടേബിൾസ്പൂൺ
- കറിവേപ്പില -കുറച്ച്
- പഞ്ചസാര-കാൽ ടീസ്പൂൺ
- പച്ച വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ചക്കക്കുരുവും ചുളയും നന്നാക്കി കഷണങ്ങളാക്കിയത് ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും 2 പച്ചമുളക് മുറിച്ചതും ആവശ്യത്തിന് ഉപ്പും ചേർക്കുക.ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.
- ഇനി ഇതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക്, ഉള്ളി, വെളുത്തുള്ളി, കറിവേപ്പില ഇവ ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് ചേർത്തിളക്കുക അരപ്പ് വെന്തതിനുശേഷം തീ ഓഫ് ആക്കുക
- ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ഇതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ഉള്ളിയും വെളുത്തുള്ളിയും നുറിക്കിയതും തേങ്ങാപീരയും ചേർത്ത് ഗോൾഡ് കളർ ആകുന്നവരെ ചെറിയ തീയിൽ മൂപ്പിച്ച് ചക്ക വേവിച്ചത് ചേർക്കുക നന്നായി ഇളക്കുക.
- കാൽ ടീസ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് ഇളക്കിയ ശേഷം കുറച്ച് പച്ച വെളിച്ചെണ്ണ കൂടി തൂവി കൊടുക്കുക സ്വാദിഷ്ടമായ ചക്ക എരിശ്ശേരി റെഡി.
Note : ചെറുതായി പഴുക്കാൻ തുടങ്ങിയ ചക്കയാണ് ഉപയോഗിക്കുന്നതെങ്കിൽ പഞ്ചസാര ചേർക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.