2 മിനിറ്റു കൊണ്ട് രുചികരമായ ഓട്സ് പക്കോട
Mail This Article
×
മുട്ട, പാൽ, പഴം, ബ്രഡ് ഒന്നുമില്ലെങ്കിലും അടിപൊളി ഹെൽത്തി ഓട്സ് പലഹാരം ഉണ്ടാക്കാം.
ചേരുവകൾ
1)സവാള -1
2)പച്ചമുളക് -1
3)ഇഞ്ചി -1 ഇഞ്ച്
4)ഉപ്പ് -1 സ്പൂൺ
5)കുരുമുളക് പൊടി -½ സ്പൂൺ
6)ചിക്കൻ മസാല - 1 സ്പൂൺ
7)ഓട്സ് -1 കപ്പ്
8)വെള്ളം -3 സ്പൂൺ
9)കോൺ ഫ്ളോർ -1 സ്പൂൺ
10)എണ്ണ -¼ കപ്പ്
തയാറാക്കുന്ന വിധം
1) ഒരു ബൗളിൽ സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും ചേർത്ത് കൈ കൊണ്ട് യോജിപ്പിച്ചെടുക്കുക.
2) ഇതിൽ ആവശ്യത്തിന് ഉപ്പ്, കുരുമുളകു പൊടി, ചിക്കൻ മസാല എന്നിവ ചേർക്കുക.
3) ഓട്സ് ഒരു കപ്പ് ചേർത്ത് 3 സ്പൂൺ വെള്ളവും 1 സ്പൂൺ കോൺ ഫ്ളോർ അല്ലെങ്കിൽ അരിപൊടി ചേർത്ത് കുഴച്ച് ചെറുതായി ഉരുട്ടി എടുക്കാം.
4) ചൂടായ എണ്ണയിൽ ബ്രൗൺ നിറം ആകുന്നത് വരെ പൊരിച്ചെടുക്കുക.
English Summary: Crispy 2 Minute Snack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.